നോമിനേഷൻ പിൻവലിപ്പിച്ച് അൻവറിനെ സഹകരിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ യുഡിഎഫ് നേതൃത്വം പരിശോധിക്കട്ടെ എന്നും വള്ളിക്കുന്ന് എംഎൽഎയായ ഹമീദ് മാസ്റ്റർ പറഞ്ഞു.

മലപ്പുറം:അൻവറിനെ കൂടെ കൂട്ടണം എന്നുണ്ടായിരുന്നുവെന്നും, എന്നാൽ ആ അധ്യായം അടച്ചത് അൻവർ തന്നെയെന്നും മുതിർന്ന ലീഗ് നേതാവ് അബ്ദുള്‍ ഹമീദ് മാസ്റ്റർ എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നോമിനേഷൻ പിൻവലിപ്പിച്ച് അൻവറിനെ സഹകരിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ യുഡിഎഫ് നേതൃത്വം പരിശോധിക്കട്ടെ എന്നും വള്ളിക്കുന്ന് എംഎൽഎയായ ഹമീദ് മാസ്റ്റർ പറയുന്നു.

അൻവറിനെ അനുനയിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും മുസ്ലിം ലീഗ് പ്രത്യേകിച്ച് നടത്തിയിരുന്നു. അൻവറിന്‍റെ നോമിനേഷൻ പിൻവലിപ്പിക്കണമോയെന്നത് യുഡിഎഫ് നേതൃത്വം പരിശോധിക്കണം. അവരാണ് അതിൽ അഭിപ്രായം പറയേണ്ടത്.

അൻവറിന്ഡറെ ഇനിയുള്ള സാധ്യതകൾ നേതൃത്വം പരിശോധിക്കും. സ്ഥാനാർത്ഥിയെ കുറിച്ച് അൻവർ അനവസരത്തിൽ നടത്തിയ പരാമർശങ്ങൾ തിരിച്ചടിയായി. എന്നിട്ടും ചർച്ചകൾ തുടർന്നുവെന്നും വിഡി സതീശൻ ഘടകകക്ഷികളോടും ഇതുസംബന്ധിച്ച് ചർച്ച നടത്തിയിരുന്നുവെന്നും അബ്ദുള്‍ ഹമീദ് എംഎൽഎ പറഞ്ഞു.