കൃഷ്ണപിള്ള സ്മാരകം തീവെച്ച കേസിലെ രണ്ടാം പ്രതിയായിരുന്ന പി സാബുവിനെ സിപിഎം തിരിച്ചെടുത്തു
കേസിലെ ഒന്നാം പ്രതി ലതീഷ് ചന്ദ്രനും അപേക്ഷ നൽകിയിരുന്നു. എന്നാൽ ലതിഷിനെ തിരിച്ചേടുക്കേണ്ടെന്നാണ് സിപിഎം നിലപാട്.
ആലപ്പുഴ : കൃഷ്ണപിള്ള സ്മാരകം തീവെച്ച കേസിലെ രണ്ടാം പ്രതിയായിരുന്ന പി. സാബുവിനെ സിപിഎം തിരിച്ചെടുത്തു. തെളിവില്ലെന്ന് കണ്ട് കോടതി കേസിലെ അഞ്ച് പ്രതികളെയും വെറുതെ വിട്ടിരുന്നു. പിന്നാലെ തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ അപേക്ഷയിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. കേസിലെ ഒന്നാം പ്രതി ലതീഷ് ചന്ദ്രനും അപേക്ഷ നൽകിയിരുന്നു. എന്നാൽ ലതിഷിനെ തിരിച്ചേടുക്കേണ്ടെന്നാണ് സിപിഎം നിലപാട്. പാർട്ടി നടത്തിയ അന്വേഷണത്തിലും രണ്ടാം സാബു കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയെന്നും അതുകൊണ്ടാണ് തിരിച്ചെടുക്കാൻ തീരുമാനിച്ചതെന്നുമാണ് സിപിഎം ജില്ലാ നേതൃത്വം ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചത്. 2013 ഒക്ടോബർ 30 നാണ് കൃഷ്ണപിള്ള സ്മാരകം തീയിട്ട് നശിപ്പിച്ചത്. വിചാരണക്ക് ശേഷം 2020 ജൂലൈ 30ന് തെളിവില്ലെന്ന് കണ്ട് കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു.
നടൻ വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ