Asianet News MalayalamAsianet News Malayalam

കാട്ടാനയെ ഭയന്ന് പുറത്തിറങ്ങാനാകുന്നില്ല; വിരട്ടാൻ പടക്കം പൊട്ടിച്ചാൽ അധികൃതരുടെ പരിശോധനയെന്നും പരാതി

വട്ടച്ചിറ മരുതിലാവ് പ്രദേശത്തെ വാഴ, തെങ്ങ്, കമുക്, കാപ്പി തുടങ്ങിയ കൃഷിയാണ് വ്യാപകമായി നശിപ്പിക്കുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള അധികൃതർ കൃത്യമായ ഇടപെടൽ നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി

peoples cant go out fear of wild elephant
Author
First Published Aug 19, 2024, 2:17 AM IST | Last Updated Aug 19, 2024, 2:17 AM IST

കോഴിക്കോട്: ജനവാസമേഖലയിൽ കാട്ടാനയുടെ സാന്നിധ്യം മൂലം ജീവിതം ദുരിതത്തിലായി നിരവധി കുടുംബങ്ങൾ. കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ ഒന്നാം വാർഡായ മരുതിലാവിൽ ആണ് കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. അതേസമയം ആനയെ വിരട്ടാനായി പടക്കം പൊട്ടിച്ചാൽ പോലും അതിന്റെ പേരിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വീടുകളിലെത്തി പരിശോധന നടത്തുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

വട്ടച്ചിറ മരുതിലാവ് പ്രദേശത്തെ വാഴ, തെങ്ങ്, കമുക്, കാപ്പി തുടങ്ങിയ കൃഷിയാണ് വ്യാപകമായി നശിപ്പിക്കുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള അധികൃതർ കൃത്യമായ ഇടപെടൽ നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ആനയുടെ ആക്രമണം ഭയന്ന് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് തങ്ങളെന്നും ഇവർ സൂചിപ്പിച്ചു. ആന വരുമ്പോൾ പേടിപ്പിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ നൽകിയ പടക്കം പൊട്ടിച്ചതിന്റെ പേരിൽ അനാവശ്യമായി വീടുകളിൽ പരിശോധന നടത്തുകയാണ്.

നശിപ്പിക്കപ്പെട്ട കൃഷിക്ക് ലഭിക്കുന്ന നഷ്ടപരിഹാര തുകയും വളരെ തുച്ഛമാണ്. ആനയുടെ ശല്യം കാരണം നിരവധി കുടുംബങ്ങൾ ഇവിടെ നിന്നും ഒഴിഞ്ഞു പോയിതായും പ്രദേശ വാസികൾ പറഞ്ഞു. വനാതിർത്തിയിൽ വൈദ്യുതി വേലികൾ സ്ഥാപിച്ച് വാച്ചർമാരെ നിയോഗിക്കണമെന്നും ഉദ്യോഗസ്ഥർക്ക് നാട്ടുകാരോടുള്ള സമീപനത്തിൽ മാറ്റം വരണമെന്നും സ്ഥലം സന്ദർശിച്ച കോടഞ്ചേരി പഞ്ചായത് പ്രസിഡന്റ് അലക്സ് ചെമ്പകശ്ശേരി പറഞ്ഞു.

7 വർഷം പൂട്ടിക്കിടന്ന പെട്ടിക്കടയ്ക്ക് 2,12,872 രൂപ വാടക കുടിശിക, നോട്ടീസ് കിട്ടി; ഇടപെടലുമായി എം ബി രാജേഷ്

ഒരു പയ്യന്‍റെ കഥ, ബസിൽ പാസ് കിട്ടിയതിനാൽ തുടർപഠനം സാധ്യമായ ആ പയ്യൻ ഇന്ന്...; ഹൃദയം തൊട്ട് കളക്ടറുടെ പ്രസംഗം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios