രാത്രിയിൽ ഇവർ സ്ഥലത്തെത്തിയത് മുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. ഏത് ട്രെയിനാണ് തട്ടിയതെന്നതിനെ കുറിച്ചും വ്യക്തയില്ല

തിരുവനന്തപുരം: തമ്പാനൂരിലെ ഷഡിംഗ് യാർഡിൽ ട്രെയിൻ തട്ടി രണ്ട് റെയിൽവേ ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പൊലീസ് ഇന്ന് വിശദമായ അന്വേഷണം ആരംഭിക്കും. ആശുപത്രിയിൽ കഴിയുന്നവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇന്നലെ രാത്രി എട്ടുമണിക്കാണ് ഷഡിംഗ് യാർഡിന് സമീപം സീനിയർ സെഷൻ എഞ്ചിനീയർ രാംശങ്കർ, അപ്രൻറീസ് മിഥുൻ എന്നിവരെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. രാം ശങ്കറിനെ വലതുകാൽ മുറിഞ്ഞ പോയ നിലയിലാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്. രാത്രിയിൽ ഇവർ സ്ഥലത്തെത്തിയത് മുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. ഏത് ട്രെയിനാണ് തട്ടിയതെന്നതിനെ കുറിച്ചും വ്യക്തയില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തമ്പാനൂരിൽ ട്രെയിൻ തട്ടി റെയിൽവെ ജീവനക്കാർക്ക് പരിക്ക്; ഒരാളുടെ കാൽ അറ്റുപോയി; അപകടത്തിൽ ദുരൂഹത

ഷെഡിംഗ് യാർഡിന് സമീപം മാലിന്യം നിക്ഷേപിക്കുന്നുവെന്ന വിവരത്തെ തുടർന്ന് പരിശോധനയ്ക്കായി പോയതാണ് ഇരുവരുമെന്നാണ് വിവരം. എന്നാൽ എങ്ങനെയാണ് ട്രെയിൻ തട്ടിയതെന്ന കാര്യം ഇപ്പോഴും പൊലീസിന് വ്യക്തമായിട്ടില്ല.ആശുപത്രിയിൽ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ അപകട കാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.