മാതാപിതാക്കളും സഹോദരനും ഹാപ്പിയായിരിക്കണം എന്നതിനപ്പുറം ആത്മഹത്യക്കുറിപ്പിൽ മറ്റൊന്നും പെൺകുട്ടി പറഞ്ഞിട്ടില്ല. പ്ലസ് ടു പരീക്ഷ തോറ്റതിൽ കുട്ടിക്ക് മനോവിഷമമുണ്ടായിരുന്നുവെന്നും വിവരമുണ്ട്. ഇക്കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യയിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. ആത്മഹത്യക്ക് പിന്നിൽ സമൂഹമാധ്യമങ്ങളിൽ നേരിട്ട അധിക്ഷേപമാണന്ന ആക്ഷേപം ശക്തമാണ്. ഇൻസ്റ്റഗ്രാമിൽ സജീവമായ മറ്റൊരു യുവാവുമായുള്ള സൗഹൃദം ഉപേക്ഷിച്ചതിന് പിന്നാലെയായിരുന്നു സമൂഹമാധ്യമആക്രമണം.

അധിക്ഷേപ കമൻ്റുകൾ പെൺകുട്ടിയുടെ അക്കൗണ്ടിൽ ഇപ്പോഴും കാണാം. എന്നാൽ, പെൺകുട്ടിയുടെ കുടുംബം പരാതിയായി ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടില്ല. മാതാപിതാക്കളും സഹോദരനും ഹാപ്പിയായിരിക്കണം എന്നതിനപ്പുറം ആത്മഹത്യക്കുറിപ്പിൽ മറ്റൊന്നും പെൺകുട്ടി പറഞ്ഞിട്ടില്ല. പ്ലസ് ടു പരീക്ഷ തോറ്റതിൽ കുട്ടിക്ക് മനോവിഷമമുണ്ടായിരുന്നുവെന്നും വിവരമുണ്ട്. ഇക്കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം; തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസറായ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates