പെരുമ്പാവൂർ ഇരിങ്ങോൾ വെള്ളൂരംകുന്ന് അനൂപ് (46)നെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിൽ ഭാര്യയുടെ ഉടമസ്ഥതയിലുള്ള തുണിക്കടയിൽ അതിക്രമിച്ച് കയറി ബ്ലേഡ് പോലുള്ള വസ്തു കൊണ്ട് മുഖത്ത് വരയുകയായിരുന്നു. കാലിനും വരഞ്ഞിട്ടുണ്ട്.

കൊച്ചി: കോടതിയിൽ നിന്ന് സംരക്ഷണ ഉത്തരവ് നേടിയത്തിൻ്റെ വൈരാഗ്യത്തിൽ ഭാര്യയെ ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞ ഭർത്താവ് അറസ്റ്റിൽ. പെരുമ്പാവൂർ ഇരിങ്ങോൾ വെള്ളൂരംകുന്ന് അനൂപ് (46)നെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിൽ ഭാര്യയുടെ ഉടമസ്ഥതയിലുള്ള തുണിക്കടയിൽ അതിക്രമിച്ച് കയറി ബ്ലേഡ് പോലുള്ള വസ്തു കൊണ്ട് മുഖത്ത് വരയുകയായിരുന്നു. കാലിനും വരഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. കേസിൽ പൊലീസ് ഉദ്യോ​ഗസ്ഥനായ ടിഎം സൂഫിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player