കോൺഗ്രസിന്റെ പയ്യമ്പള്ളി മണ്ഡലം സെക്രട്ടറി സ്ഥാനം പുത്തൻതറ നൗഷാദ് രാജി വെച്ചു. വരടി മൂല ഡിവിഷനിൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ആണ് നടപടി.

മാനന്തവാടി: മാനന്തവാടി നഗരസഭയിൽ യുഡിഎഫിൽ തർക്കം. തുടർന്ന് കോൺഗ്രസിന്റെ പയ്യമ്പള്ളി മണ്ഡലം സെക്രട്ടറി സ്ഥാനം പുത്തൻതറ നൗഷാദ് രാജി വെച്ചു. വരടി മൂല ഡിവിഷനിൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ആണ് നടപടി. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പുത്തൻതറ നൗഷാദ് അറിയിച്ചു.

തിരുനെല്ലി പഞ്ചായത്തിൽ സിപിഐ - സിപിഎം തർക്കം

തിരുനെല്ലി പഞ്ചായത്തിൽ സിപിഐ - സിപിഎം തർക്കം രൂക്ഷം. സിപിഐ സിറ്റിംഗ് സീറ്റ് സിപിഎം വിട്ടുകൊടുക്കുന്നില്ല. സിപിഐ, സിപിഎം സ്ഥാനാർത്ഥികളുടെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റർ പ്രചരിക്കുന്നുണ്ട്. തിരുനെല്ലി ഒമ്പതാം വാർഡിലാണ് തർക്കം നിലനിൽക്കുന്നത്. പ്രശ്നം പരിഹരിക്കാൻ നേതൃത്വം ചർച്ച നടത്തിവരികയാണ്.