സിപിഎം സംസ്ഥാന നേതൃത്വം അറിഞ്ഞാണ് എസ്എഫ്ഐ എംപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മുഖ്യമന്ത്രിയുടെ പരിപാടികള്‍ ബഹിഷ്കരിക്കുന്നത് അടക്കം യുഡിഎഫ് ആലോചിക്കും.
തിരുവനന്തപുരം: രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇനി കോൺഗ്രസ് പ്രവർത്തകര്‍ എന്തെങ്കിലും ചെയ്താൽ കോണ്‍ഗ്രസ് നേതൃത്വത്തിന് അത് തടയാൻ കഴിയില്ലെന്ന് കെ മുരളീധരന്‍ എംപി. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എംപി ഒഫീസ് ആക്രമണത്തിലൂടെ ബിജെപിക്ക് സന്തോഷം നൽകുന്ന കാര്യം ആണ് സിപിഎം ഇന്നലെ ചെയ്തത് എന്ന് കെ മുരളീധരന്‍ ആരോപിച്ചു.
സിപിഎം സംസ്ഥാന നേതൃത്വം അറിഞ്ഞാണ് എസ്എഫ്ഐ എംപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മുഖ്യമന്ത്രിയുടെ പരിപാടികള്‍ ബഹിഷ്കരിക്കുന്നത് അടക്കം യുഡിഎഫ് ആലോചിക്കും. ഇന്ദിര ഭവൻ അക്രമത്തിനു പിന്നാലെ ആണ് എംപി ഓഫീസ് അക്രമം നടന്നത്.
ഇനി കോൺഗ്രസ് പ്രവർത്തകര്‍ എന്തെങ്കിലും ചെയ്താൽ നേതൃത്വത്തിന് അത് തടയാൻ കഴിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഇതിനെ പാര്‍ട്ടി നിയമ പരമായി സംരക്ഷിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. അത്തരം ആക്രമണങ്ങള്‍ക്ക് ഉത്തരവാദി സിപിഎം ആയിരിക്കും.
പോലീസിനെതിരെയും മുരളീധരൻ രംഗത്ത് എത്തി. കേരളാ പോലീസ് ക്രിമിനൽ സംഘമായി മാറി. ഇഡിയും കസ്റ്റംസും ബുദ്ധിമുട്ടിക്കാതിരിക്കാനാണ് പിണറായി വിജയൻ ബിജെപിയെ സുഖിപ്പിക്കുന്നത്. സ്വർണ്ണ കടത്തിൽ നിന്ന് രക്ഷപ്പെടാൻ ആണ് നീക്കം. അതിനാല്‍ കോൺഗ്രസ് പ്രവർത്തകർ തിരിച്ചടിച്ചാൽ നേതൃത്വം തടയില്ല. പ്രവർത്തകരെ സംരക്ഷിക്കുമെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാഹുലിന്റെ ഓഫീസ് ആക്രമണം : അന്വേഷണത്തിന് പ്രത്യേക സംഘം, മാനന്തവാടി ഡിവൈഎസ്‍പിക്ക് അന്വേഷണ ചുമതല
'തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകും'; രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തെ അപലപിച്ച് എസ്എഫ്ഐ
'ഉന്നത നേതൃത്വത്തിന്‍റെ അറിവില്ലാതെ എസ്എഫ് ഐ അഴിഞ്ഞാടില്ല, രാഹുലിനെ വേട്ടയാടാന്‍ ശ്രമം': ചെന്നിത്തല
തിരുവനന്തപുരം: ബിജെപിയും സിപിഎമ്മും രാഹുൽ ഗാന്ധിയെ വേട്ടയാടാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ ഇരുവരുo ഒരേ തൂവൽ പക്ഷികളാണ്. ഉന്നത നേതൃത്യത്തിന്‍റെ അറിവില്ലാതെ എസ്എഫ് ഐ അഴിഞ്ഞാട്ടത്തിന് മുതിരില്ല. സംഭവത്തിൽ ജനവികാരം പൂർണ്ണമായും എതിരായതോടെ നിൽക്കകള്ളിയില്ലാതെയാണ് മുഖ്യമന്ത്രിക്ക് പോലും ആക്രമണത്തെ തള്ളിപ്പറയേണ്ടി വന്നതെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് മുക്ത ഭാരതമെന്നു ആശയത്തിൽ കൈകോർത്ത സിപി എമ്മിന്‍റെയും ബിജെപിയുടെയും അന്തർധാരയുടെ തുടർക്കഥയാണ് ഇന്നലെ വയനാട്ടിൽ അരങ്ങേറിയത്. ഒരു കാര്യവുമില്ലാതെ അഞ്ച് നാൾ രാഹുൽ ഗാന്ധിയെ 50 മണിക്കുർ ചോദ്യം ചെയ്തിട്ടും സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ തെളിവുണ്ടായിട്ടും മുഖ്യമന്ത്രിയെ ഒരു മണിക്കൂർപോലും ചോദ്യം ചെയ്യാത്തതിന്‍റെ ഗുട്ടൻസ് ഇപ്പോർ ജനങ്ങൾക്ക് ബോധ്യമായി. മോദിയും പിണറായിയും ഒരേ തൂവൽ പക്ഷികൾ തന്നെയാണ്. കോൺഗ്രസ് മുക്ത ഭാരതമെന്ന അശയം ഇപ്പോൾ പിണറായിയും അണികളും പൂർണ്ണയും ഏറ്റെടുത്തിരിക്കുന്നു. ഇത് കൊണ്ടൊന്നും ഇന്ത്യയിൽ അങ്ങോളമിങ്ങോളം വോരോട്ടമുള്ള കോൺഗ്രസിനെ തകർക്കാമെന്ന വ്യാമോഹം ആർക്കും വേണ്ട. തൊലി പുറത്തെ ചികിത്സകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാമെന്ന് കരുതണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മോദിയെ പ്രീതിപ്പെടുത്താൻ പിണറായി ആസൂത്രണം ചെയ്ത ആക്രമണമെന്ന് സതീശന്‍; ഗൂഢാലോചന ആവര്‍ത്തിച്ച് കെ സി
