പിഎം ശ്രീ വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ രൂക്ഷമായി പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. അയാള്‍ ശിവൻകുട്ടിയല്ലെന്നും ലക്ഷണമൊത്ത സംഘിക്കുട്ടിയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു
തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ രൂക്ഷമായി പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പിഎം ശ്രീ പദ്ധതി വിശദീകരിക്കാൻ ശിവൻകുട്ടി ഇന്ന് വൈകിട്ട് വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പരിഹാസം. പത്രസമ്മേളനം കണ്ടപ്പോള്‍ ഒരു കാര്യം മനസിലായെന്നും അയാള്‍ ശിവൻകുട്ടിയല്ലെന്നും ലക്ഷണമൊത്ത സംഘിക്കുട്ടിയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു. നേമത്ത് ബിജെപി എംഎൽഎ തോറ്റെന്ന് ആരാണ് പറഞ്ഞതെന്നും രാഹുൽ പരിഹസിച്ചു. ശ്രീ പിഎം എംഎൽഎ സംഘിക്കുട്ടി എന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു. നേരത്തെ പിണറായി വിജയനെയും രാഹുൽ മാങ്കൂട്ടത്തിൽ വിമര്‍ശിച്ചിരുന്നു. ഇതുവരെ ശ്രീ വിജയൻ ആയിരുന്നുവെന്നും ഇനി മുതൽ വിജയൻ ശ്രീ എന്നായിരിക്കുമെന്നും ശ്രീ പിഎം ശ്രിന്താബാദ് എന്നുമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പരിഹാസം.



