താമരശ്ശേരി ചുരത്തിലെ എട്ടാം വളവിൽ വാഹനാപകടം. വയനാട് ഭാഗത്ത് നിന്നും ചരക്കുമായെത്തിയ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടം

വയനാട്: താമരശ്ശേരി ചുരത്തിലെ എട്ടാം വളവിൽ വാഹനാപകടം. വയനാട് ഭാഗത്ത് നിന്നും ചരക്കുമായെത്തിയ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ട് അഞ്ച് വാഹനങ്ങളിൽ ഇടിച്ച് മറിയുകയായിരുന്നു. ഓട്ടോയിലും കാറുകളിലുമാണ് ലോറി ഇടിച്ചത്. പരിക്കേറ്റ മലപ്പുറം താനിക്കൽ സ്വദേശിയായ അബൂബക്കർ, കോഴിക്കോട് പള്ളിക്കൽ ബസാർ സ്വദേശി അഷ്റഫ് എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ചുരംവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. നിലവില്‍ ഇരുചക്രവാഹനങ്ങൾ പോലും കടത്തിവിടുന്നില്ല. അപകടത്തിൽപെട്ട വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള നടപടകൾ ആരംഭിച്ചു.