പ്രാദേശികമായ രാഷ്ട്രീയ പിന്തുണയോടെയാണ് ഇത്തരം തീവ്ര സംഘങ്ങൾ വേരുറപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത്തരം കൊലപാതകങ്ങളുടെ യഥാര്‍ത്ഥ ഇരകള്‍ കേരളത്തിലെ ജനങ്ങളാണ്. തുടര്‍ച്ചയായ കൊലപാതകങ്ങള്‍ കേരളത്തിലെ വ്യവസായ രംഗത്തെ ബാധിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി ഓർമ്മിപ്പിച്ചു

ദില്ലി: കേരളത്തിൽ പോപ്പുലർ ഫ്രണ്ട് പോലെയുള്ള അക്രമാസക്തമായ, തീവ്രമായ ഘടകങ്ങളുടെ വളർച്ച കേരളത്തിനും ഇന്ത്യയ്ക്കും വളരെ അപകടകരമാണെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റലായതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശികമായ രാഷ്ട്രീയ പിന്തുണയോടെയാണ് ഇത്തരം തീവ്ര സംഘങ്ങൾ വേരുറപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Scroll to load tweet…

ഇത്തരം കൊലപാതകങ്ങളുടെ യഥാര്‍ത്ഥ ഇരകള്‍ കേരളത്തിലെ ജനങ്ങളാണ്. തുടര്‍ച്ചയായ കൊലപാതകങ്ങള്‍ കേരളത്തിലെ വ്യവസായ രംഗത്തെ ബാധിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി ഓർമ്മിപ്പിച്ചു. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ബിജെപി കേരള അധ്യക്ഷൻ കെ സുരേന്ദ്രനും കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരൻ എന്നിവരും കണ്ടിരുന്നു. സഞ്ജിത്തിന്റെ കൊലപാതകത്തില്‍ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടായിരുന്നും മൂവരും അമിത് ഷായെ കണ്ടത്.

പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം ദേശീയ തലത്തിലും ചർച്ചയാക്കിയിരിക്കുകയാണ് ബിജെപി. കേരളത്തില്‍ സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും തമ്മില്‍ അടുത്ത ബന്ധമാണെന്നും ബിജെപി നിരന്തരം ആരോപണം ഉന്നയിക്കുന്നു. അതേസമയം, പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. കൃത്യം നടത്തിയ മമ്പറത്തും പ്രതികള്‍ വാഹനത്തില്‍ ഒന്നിച്ച് കയറിയ തത്തമംഗലം ഗ്രൗണ്ടിലും ആയുധങ്ങള്‍ ഉപേക്ഷിച്ച കണ്ണന്നൂരിലുമാണ് പോപ്പുലര്‍ ഫ്രണ്ട് ഏരിയാ നേതാവിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

RSS Worker Murder : 'വെട്ട് കിട്ടി വീണിട്ടും സഞ്ജിത് കുതറി മാറി, പിന്തുടർന്ന് വെട്ടി', മൊഴി

വെട്ടേറ്റ ശേഷം രക്ഷപെടാനായി രണ്ട് മീറ്ററിലധികം സഞ്ജിത്ത് ഓടിമാറിയെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സഞ്ജിത്ത് കൊലക്കേസിലെ പ്രതികള്‍ സഞ്ചരിച്ച കാറോടിച്ചത് ഇന്നലെ രാത്രി അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രതിയെ കൊലപാതകം നടന്ന മമ്പറത്ത് തെളിവെടുപ്പിനെത്തിച്ചത്. സഞ്ജിത്തിന്‍റെ ബൈക്ക് ഇടിച്ചിട്ട രീതിയും തുടര്‍ന്നു നടന്ന അരും കൊലയും പ്രതി പൊലീസിനോട് വിവരിച്ചു. സഞ്ജിത്തിനെ തടഞ്ഞ് നിര്‍ത്തി വെട്ടിയെന്നും വേട്ടേറ്റ ശേഷം രണ്ടുമീറ്ററോളം ഓടിമാറാന്‍ ശ്രമിച്ചെന്നും പ്രതി വെളിപ്പെടുത്തി. ഇക്കാര്യങ്ങളെല്ലാം അന്വേഷണ സംഘം രേഖപ്പെടുത്തി.