11:50 PM (IST) Jun 22

Asianet news live തേവലക്കരയിൽ കാറിന് മുന്നിലേക്ക് ഇരുമ്പ് വടിയുമായി പാഞ്ഞടുത്ത് യുവാവ്; ദൃശ്യങ്ങൾ കണ്ട് പൊലീസെത്തി അറസ്റ്റ് ചെയ്തു

കല്ലടയിൽ ഗാനമേള കാണാൻ പോയ യുവാക്കളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചെന്ന് ആയിരുന്നു കേസ്. ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രണവിനെ അടുത്ത നിമിഷം തന്നെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Read Full Story
11:37 PM (IST) Jun 22

Asianet news live മുഖ്യമന്ത്രി വിജയ്‍യുടെ പ്രൈവറ്റ് സെക്രട്ടറിയായി നിർമാതാവ് ജ​ഗദീഷ് പളനിസാമി; മാസ്റ്റർ, ലിയോ സിനിമകളുടെ സഹനിർമാതാവ്

ജഗദീഷിന്റെ റൂട്ട് കമ്പനിയാണ് വിജയ് യുടെ പിആർ നിയന്ത്രിക്കുന്നത്. സർക്കാർ പദവി ഒന്നും ഇല്ലാത്ത ജഗദീഷ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നതിൽ വിമർശനം ഉയർന്നിരുന്നു.

Read Full Story
11:22 PM (IST) Jun 22

Asianet news live റബർ ബോർഡ് ആസ്ഥാനത്ത് നിന്ന് 43 ലക്ഷം രൂപയുടെ സ്വർണം മോഷണം പോയ സംഭവം; പ്രതികളിലൊരാൾ പിടിയിൽ

ഇവരിൽ നാല് പേരെ ഇനിയും പിടികൂടാനുണ്ട്. 43 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ ആണ് റബർ ബോർഡ് ആസ്ഥാനത്ത് നിന്ന് മോഷണം പോയത്.

Read Full Story
09:54 PM (IST) Jun 22

Asianet news live വാട്ട്സ് ആപ്പിനെ നയിക്കാൻ ഇന്ത്യൻ സിഇഒ; ക്രെഡ് മേധാവി കുനാൽ ഷാ സിഇഒ ആകും; ക്രെഡിൽ വൻ നിക്ഷേപം നടത്താൻ മെറ്റ

പുതിയ നിക്ഷേപത്തോടെ ക്രെഡിൻ്റെ ആകെ മൂല്യം നാൽപ്പത്തിമൂവായിരം കോടിയായി ഉയ‌‌ർന്നു. ക്രെഡ് യൂസർമാരുടെ വിവരങ്ങൾ മെറ്റയ്ക്ക് ലഭ്യമാകില്ലെന്നാണ് കുനാൽ ഷായുടെ വിശദീകരണം. മെറ്റ ക്രെഡിലെ നിക്ഷേപകർ മാത്രമായിരിക്കും.

Read Full Story
08:47 PM (IST) Jun 22

Asianet news live കെകെ മഹേശന്റെ മരണം - 6 വർഷമായി കോടതി കയറിയിറങ്ങുന്നു, ഇതുവരെ നീതി ലഭിച്ചില്ലെന്ന് ഭാര്യ ഉഷാ ദേവി; പ്രതികരണം ന്യൂസ് അവറിൽ

നീതി ലഭിക്കുന്നത് വരെ മുന്നോട്ട് പോകുമെന്നും ഉഷാദേവി വ്യക്തമാക്കി. പ്രതികളാണെന്ന് ആരോപിക്കപ്പെടുന്നവരെ തൊടാൻ കഴിഞ്ഞിട്ടില്ല.

Read Full Story
06:57 PM (IST) Jun 22

Asianet news live വൈറ്റിലയിലെ ആർമി ഫ്ലാറ്റ് സമുച്ചയം പൊളിക്കൽ; താത്ക്കാലികമായി പാടില്ലെന്ന് ഹൈക്കോടതി, പികെ യുണിക് കമ്പനിയുടെ ഹർജിയിൽ നടപടി

എഡിഫെയ്സ് എന്ന വിദേശ കമ്പനിയ്ക്കാണ് പൊളിക്കലിനുള്ള കരാർ നൽകിയത്. കമ്പനിയുടെ പ്രവൃത്തി പരിചയം കണക്കിലെടുത്തായിരുന്നു നടപടി. നേരത്തെ മരട് ഫ്ലാറ്റുകൾ പൊളിച്ച കമ്പനിയാണ് എഡിഫെയ്സ്.

Read Full Story
06:01 PM (IST) Jun 22

Asianet news live സംസ്ഥാനത്തിന് ആശ്വാസം, നിപ പ്രതിരോധം പൂര്‍ണ വിജയത്തിലേക്കെന്ന് ആരോഗ്യ മന്ത്രി, പുതിയ രോഗികളില്ല; എബോള, ഷിഗെല്ല പ്രതിരോധവും ഊർജ്ജിതം

കോഴിക്കോട് നിപ പ്രതിരോധം പൂർണ വിജയത്തിലേക്ക് നീങ്ങുന്നതായി ആരോഗ്യമന്ത്രി അറിയിച്ചു, പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ ഒരാൾ ചികിത്സയിൽ തുടരുമ്പോൾ, സമ്പർക്കപ്പട്ടികയിലുള്ളവരുടെ ഫലങ്ങൾ നെഗറ്റീവാണ്. ഇതോടൊപ്പം എബോള, ഷിഗെല്ല രോഗങ്ങൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളും സംസ്ഥാനത്ത് ഊർജ്ജിതമാക്കിയിട്ടുണ്ട്

Read Full Story
05:45 PM (IST) Jun 22

Asianet news live അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്, ഹർജിയിൽ വാദം കേൾക്കാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി; യുപി സർക്കാർ ഇടപെട്ടിട്ടുണ്ടെന്ന് കോടതി

അയോധ്യ ശ്രീരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട ഹർജിയിൽ ഇടപെടാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു. ഉത്തർപ്രദേശ് സർക്കാർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ തീരുമാനം

Read Full Story
05:33 PM (IST) Jun 22

Asianet news live മഥുര ക്ഷേത്രത്തിലും സാമ്പത്തിക തട്ടിപ്പെന്ന് പരാതി, മുഖ്യമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി പൂജാരി, ആരോപണങ്ങൾ അടിസ്ഥാനര​ഹിതമെന്ന് ട്രസ്റ്റ്

20 ലക്ഷം രൂപ ആവശ്യപ്പെട്ടത് നൽകാത്തിലുള്ള പ്രതികാരമാണിതെന്നും ഏതന്വേഷണത്തെയും നേരിടുമെന്നും ട്രസ്റ്റ് സെക്രട്ടറി വ്യക്തമാക്കി. പൂജാരിക്കെതിരെ പോലീസിൽ പരാതി നൽകിയതായും ട്രസ്റ്റ് സെക്രട്ടറി വ്യക്തമാക്കി.

Read Full Story
05:17 PM (IST) Jun 22

Asianet news live തൊണ്ടർനാട് തൊഴിലുറപ്പ് പദ്ധതി തട്ടിപ്പ് വിജിലൻസ് അന്വേഷിക്കും; ക്രൈംബ്രാഞ്ചിൽ നിന്ന് കേസുമായി ബന്ധപ്പെട്ട ഫയലുകൾ വരുത്തി പരിശോധിച്ചു

തൊണ്ടർനാട് തൊഴിലുറപ്പ് തട്ടിപ്പ് അന്വേഷിക്കാൻ വിജിലൻസ്. അന്വേഷണം നടത്തിയിരുന്ന ക്രൈംബ്രാഞ്ചിൽ നിന്ന് കേസുമായി ബന്ധപ്പെട്ട ഫയലുകൾ വരുത്തി വിജിലൻസ് പരിശോധന തുടങ്ങി.

Read Full Story
05:08 PM (IST) Jun 22

Asianet news live ഡോ. റീനയുടെ കാലാവധി കഴിഞ്ഞെന്ന് സർക്കാർ, ഡിഎച്ച്എസ് സ്ഥലംമാറ്റത്തിലെ ട്രിബ്യൂണൽ സ്റ്റേക്കെതിരായി അപ്പീലിൽ വാദം കഴിഞ്ഞു; നാളെ ഹൈക്കോടതി വിധി

ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീനയുടെ സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത ട്രിബ്യൂണൽ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി നാളെ വിധി പറയും. റീനയുടെ കാലാവധി കഴിഞ്ഞെന്നാണ് സർക്കാർ വാദം. വിധി ആരോഗ്യവകുപ്പിനെ സംബന്ധിച്ച് നിർണായകമാണ്

Read Full Story
04:04 PM (IST) Jun 22

Asianet news live 'കള്ളനെ കള്ളനെന്നല്ലാതെ എന്ത് വിളിക്കണം', ജീവനൊടുക്കിയ മഹേശനെ അധിക്ഷേപിച്ച് തുഷാറും; സുധീരന്റേത് പ്രതികാര രാഷ്ട്രീയം, ശിവഗിരി മഠാധിപതിയെയും തള്ളി

വി എം സുധീരന്റേത് ശുദ്ധമായ പ്രതികാര രാഷ്ട്രീയമാണെന്ന് തുഷാർ വെള്ളാപ്പള്ളി. കെ കെ മഹേശനെതിരായ വെള്ളാപ്പള്ളി നടേശന്റെ അധിക്ഷേപങ്ങളെ ന്യായീകരിച്ച തുഷാർ, ശിവഗിരി മഠാധിപതിയുടെ പ്രസ്താവനകളെ പൂർണ്ണമായി തള്ളുകയും ചെയ്തു.

Read Full Story
03:56 PM (IST) Jun 22

Asianet news live ശിവസേന ഉദ്ദവ് വിഭാ​ഗം വിമത എംപിമാർ ഇന്ന് ശിവസേന ഷിൻഡേയിൽ അം​ഗത്വമെടുക്കും

ശിവസേന ഉദ്ദവ് വിഭാ​ഗത്തിൽനിന്നും വിമതരായ ആറ് എംപിമാർ ഇന്ന് ശിവസേന ഷിൻഡേയിൽ ഔദ്യോ​ഗികമായി അം​ഗത്വം എടുക്കും. മുംബൈയിലാണ് വിമതർ അം​ഗത്വം എടുക്കുന്നത്.

Read Full Story
02:58 PM (IST) Jun 22

Asianet news live കടുപ്പിച്ച് സുധീരൻ, മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്ത്; 'മഹേശന്റെ ആത്മഹത്യയിൽ എസ്ഐടി വേണം, വെള്ളാപ്പള്ളി നിയമത്തെ വെല്ലുവിളിക്കുന്നു'

മഹേശന്റെ ആത്മഹത്യ കേസിൽ എസ്ഐടി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുധീരൻ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ചു. വെള്ളാപ്പള്ളി നിയമത്തെ വെല്ലുവിളിക്കുകയാണെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സുധീരൻ കത്തിൽ ആവശ്യപ്പെട്ടു

Read Full Story
02:46 PM (IST) Jun 22

Asianet news live നികുതി കുറയ്ക്കുന്നതും കൂട്ടുന്നതും ബജറ്റ് രഹസ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല; മദ്യനയത്തിൽ ഇതുവരെ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്നും പ്രതികരണം

മദ്യനയത്തിൽ ഇതുവരെ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്നും നികുതി കുറയ്ക്കുന്നതും കൂട്ടുന്നതും ബജറ്റ് രഹസ്യമാണെന്നും മന്ത്രി രമേശ് ചെന്നിത്തല.

Read Full Story
02:14 PM (IST) Jun 22

Asianet news live സർക്കാരിന് മുന്നിലെ തിരുത്തൽ ശക്തി, വിഎം സുധീരനെ പ്രശംസിച്ച് ഓർത്തഡോക്സ് സഭ; 'ലഹരിക്കെതിരായ പോരാട്ടത്തിൽ സതീശൻ സർക്കാർ വെള്ളം ചേർക്കരുത്'

മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരനെ തിരുത്തൽ ശക്തിയെന്ന് വിശേഷിപ്പിച്ച് ഓർത്തഡോക്സ് സഭ. ബജറ്റിലെ മദ്യനയത്തിനെതിരായ സുധീരന്റെ നിലപാടിനെ പിന്തുണച്ച സഭ, ലഹരിക്കെതിരായ പോരാട്ടത്തിൽ സർക്കാർ വെള്ളം ചേർക്കരുതെന്നും ആവശ്യപ്പെട്ടു

Read Full Story
01:51 PM (IST) Jun 22

Asianet news live പ്രതിപക്ഷത്തെ ചാരി സർക്കാരിനെ വിമർശിച്ച് കുഴൽനാടൻ, പിഎം ശ്രീയിലും മദ്യനയത്തിലും ചോദ്യങ്ങൾ; പിഎംശ്രീയുടെ അപകടവും ആഴവും പിണറായിക്ക് അറിയില്ലായിരുന്നോ?

നിയമസഭയിൽ പി എം ശ്രീ പദ്ധതിയെയും മദ്യനയത്തെയും ചൊല്ലി മാത്യു കുഴൽനാടന്‍റെ വിമർശനം. പിണറായി വിജയൻ ആർഎസ്എസ് അജണ്ട നടപ്പാക്കിയെന്ന് ആരോപിച്ച അദ്ദേഹം, മദ്യനയത്തിലെ അഴിമതിയെക്കുറിച്ച് പ്രതിപക്ഷത്തിനും അറിയാമായിരുന്നോ എന്ന് പരിഹസിച്ചുകൊണ്ട് സ്വന്തം മുന്നണിക്കെതിരെയും വിരൽ ചൂണ്ടി

Read Full Story
01:38 PM (IST) Jun 22

Asianet news live തെന്മല അഭയ കേന്ദ്രത്തിലെ പീഡനം - ദൃശ്യം പകർത്തിയ മാധ്യമങ്ങൾക്ക് നേരെ തുപ്പി പ്രതി ബ്രഹ്മദാസ്

തെന്മല അഭയ കേന്ദ്രത്തിലെ പീഡനത്തിൽ ദൃശ്യം പകർത്തിയ മാധ്യമങ്ങൾക്ക് നേരെ തുപ്പി പ്രതി ബ്രഹ്മദാസ്. പ്രതിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ ആരോഗ്യ പരിശോധയ്ക്ക് കൊണ്ട് വന്നപ്പോൾ ആണ് സംഭവം.

Read Full Story
01:24 PM (IST) Jun 22

Asianet news live നടിയെ ആക്രമിച്ച കേസ് - ഒന്നാം പ്രതി പൾസർ സുനിയടക്കമുള്ളവരുടെ ശിക്ഷ റദ്ദാക്കണമെന്ന അപ്പീൽ 2 ആഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി

നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി അടക്കമുള്ളവർ നൽകിയ അപ്പീൽ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. സുനിൽ കുമാർ, മാർട്ടിൻ, വിജീഷ്, വടിവാൾ സലീം അടക്കമുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്

Read Full Story
01:18 PM (IST) Jun 22

Asianet news live അയോധ്യയില്‍ ഭൂമി ഇടപാടിലും ക്രമക്കേട്; വിപണി വിലയിലും കൂടിയ വിലക്ക് ക്ഷേത്ര ട്രസ്റ്റ് ഭൂമി വാങ്ങിക്കൂട്ടി, അന്വേഷിക്കാൻ പ്രത്യേക സംഘം

ഭൂമി ഇടപാടിലും അയോധ്യയില്‍ വന്‍ ക്രമക്കേട്. വിപണി വിലയിലും കൂടിയ വിലക്ക് ക്ഷേത്ര ട്രസ്റ്റ് ഭൂമി വാങ്ങിക്കൂട്ടിയതും പ്രത്യേക സംഘം അന്വേഷിക്കും. പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയ അന്വേഷണ സംഘം വിശദമായ അന്വേഷണത്തിന് കൂടുതല്‍ സമയം തേടിയേക്കും.

Read Full Story