സംഭവത്തില്‍ തലശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി
കണ്ണൂര്‍: തലശ്ശേരി തിരുവങ്ങാട് ശിവക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പുലർച്ചെ ക്ഷേത്രത്തില്‍ എത്തിയ സെക്യൂരിറ്റിയാണ് മോഷണ വിവരം പൊലീസിനെ അറിയിക്കുന്നത്. സംഭവത്തില്‍ തലശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി.
