വെരിക്കോസ് രോഗമുള്ള നിസാമിന് വേഗത്തിൽ നടക്കാൻ കഴിയില്ലായിരുന്നു. അതുകൊണ്ടാകാം തീ പടർന്നപ്പോൾ രക്ഷപ്പെടാൻ സാധിക്കാതെ പോയതെന്നാണ് നിഗമനം. മൂന്നു മക്കളടങ്ങിയ ഒരു കുടുംബത്തിന്റെ മുഴുവൻ അത്താണിയായിരുന്നു നിസാം

തിരുവനന്തപുരം: വെമ്പായത്ത് ഹാർഡ് വെയർ കടയിൽ (Hardware Shop) ഇന്നലെയുണ്ടായ തീപിടുത്തിൽ (Fire Accident) മരിച്ച ജീവനക്കാരൻ നിസാമിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. മൂന്നാഴ്ച മുമ്പായിരുന്നു നിസാം കടയിൽ ജോലിക്കെത്തിയത്. വെരിക്കോസ് രോഗമുള്ള നിസാമിന് വേഗത്തിൽ നടക്കാൻ കഴിയില്ലായിരുന്നു. അതുകൊണ്ടാകാം തീ പടർന്നപ്പോൾ രക്ഷപ്പെടാൻ സാധിക്കാതെ പോയതെന്നാണ് നിഗമനം. മൂന്നു മക്കളടങ്ങിയ ഒരു കുടുംബത്തിന്റെ മുഴുവൻ അത്താണിയായിരുന്നു നിസാം

ഇന്നലെ വൈകുന്നേരം 7.30 മണിക്കാണ് വെൽഡിംഗ് നടക്കുന്നതിനിടെ തീപ്പൊരി പെയിൻറിലേക്ക് വീണ് ഹാർഡ് വെയർ കടയിൽ തീപിടിത്തമുണ്ടായത്. 15 മിനിറ്റിനുള്ളിൽ നാല് നില കെട്ടിടം പൂർണമായും കത്തിയമർന്നു. ഫയർഫോഴ്സിന്റെ മണിക്കൂറുകൾ നീണ്ട പ്രയത്നത്തെ തുടർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപടർന്നപ്പോൾ മൂന്നാം നിലയിലായിരുന്നു ജീവനക്കാരനായ നിസാമുണ്ടായിരുന്നത്. രാത്രി 12 മണിയോടെയാണ് കത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

തിരുവനന്തപുരത്ത് ഹാ‍ർഡ് വെയ‍ർ ഷോപ്പിൽ വൻ തീപിടുത്തം, ജീവനക്കാർ അകപ്പെട്ടിട്ടുണ്ടോ എന്ന് സംശയം

കടയിൽ 15 കോടിയുടെ നാശനഷ്ടമെന്ന പ്രാഥമിക വിലയിരുത്തൽ. കടയ്ക്ക് ഇൻഷുറൻസോ, സ്ഥാപനത്തിൽ തീയണക്കാനുള്ള സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആറുമാസം മുമ്പാണ് പ്രവാസിയായ നിസാറുദ്ദീൻ സ്ഥാപനം തുടങ്ങിയത്. സ്ഥാപനത്തിൽ അഗ്നിസുരക്ഷ ഉപകരണങ്ങളില്ലാതിരുന്നതിനാൽ തീപടരാൻ തുടങ്ങിയപ്പോള്‍ തന്നെ രക്ഷാ പ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. തൊട്ടടുത്ത ബാങ്കിലുണ്ടായിരുന്ന തീയണക്കാനുള്ള ഉപകരണങ്ങള്‍ കൊണ്ടുവന്ന നാട്ടുകാർ തീയണക്കാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. 

ബിജെപി അധ്യക്ഷൻ നദ്ദയുടെ ട്വിറ്റർ ഹാക്ക് ചെയ്യപ്പെട്ടു, പ്രത്യക്ഷപ്പെട്ടത് റഷ്യക്ക് പിന്തുണ തേടി ട്വീറ്റ്

ദുരൂഹമായി കുറുമ്പാലക്കോട്ട മലയിലെ തുടര്‍ച്ചയായ തീപിടുത്തങ്ങള്‍; ആശങ്കയിലായി ജനം

പനമരം, കോട്ടത്തറ പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട കുറുമ്പാലക്കോട്ട (Kurumbalakotta) മലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന തീപിടുത്തങ്ങളില്‍ (Forest Fire) ആശങ്കയുമായി ഇവിടുത്തെ കുടുംബങ്ങള്‍. മൂന്നിലധികം തവണയായി മലയിലും അടിവാരത്തുമുള്ള കുറ്റിക്കാടുകള്‍ക്ക് തീ പടര്‍ന്നിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഏക്കറുകണക്കിനു പുല്‍മേടുകളും കൃഷിസ്ഥലങ്ങളും കത്തിനശിച്ചു. മലയടിവാരത്ത് കള്ളാംതോടിനു സമീപം തീപിടിത്തമുണ്ടായി മൂന്ന് ആഴ്ചകള്‍ക്കകം ശേഷമാണ് കഴിഞ്ഞ ദിവസം വീണ്ടും തീപിടിത്തമുണ്ടാകുന്നത്. 

ഈ മേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അഗ്നിബാധ ദുരൂഹമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കോട്ടത്തറ, പനമരം പഞ്ചായത്ത് അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നാണ് അഗ്നിബാധ ഉണ്ടാകുന്നതെന്നുമാണ് ജനങ്ങള്‍ ആരോപിക്കുന്നത്. കരുതിക്കൂട്ടി ആരെങ്കിലും തീയിടുന്നതാണോ എന്ന കാര്യം അന്വേഷിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായ അഗ്നിബാധയില്‍ വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പുകള്‍ അടക്കമാണ് ഉരുകിപോയത്.