അമ്മൂമ്മയോടൊപ്പം നടന്നുപോവുകയായിരുന്ന മൂന്ന് വയസുകാരി നോറയാണ് അപകടത്തിൽ മരിച്ചത്.

കണ്ണൂർ: കണ്ണൂർ പയ്യാവൂരിൽ അമ്മൂമ്മയോടൊപ്പം നടന്നുപോവുകയായിരുന്ന മൂന്നുവയസ്സുകാരിയുടെ ജീവനെടുത്തത് കാറിന്റെ അമിതവേഗം. രണ്ട് വാഹനങ്ങളെ മറികടക്കാനുള്ള ശ്രമത്തിൽ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 

അമ്മൂമ്മയോടൊപ്പം നടന്നുപോവുകയായിരുന്ന മൂന്ന് വയസുകാരി നോറയാണ് അപകടത്തിൽ മരിച്ചത്. കണ്ണൂർ പയ്യാവൂർ ചമതച്ചാലിലാണ് അപകടമുണ്ടായത്. മലയോര ഹൈവെയിൽ വൈകിട്ട് ആറ് മണിയോടെയുണ്ടായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാർ മൈൽക്കുറ്റികൾ അടക്കം ഇടിച്ച് തെറിപ്പിച്ച ശേഷമാണ് മൂന്ന് വയസുകാരിയെ ഇടിച്ച് തെറിപ്പിച്ചത്. കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന അമ്മൂമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Read More:പത്താംക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം