കുടിവെള്ള പൈപ്പ് ലൈൻ ചോർന്നു രൂപപ്പെട്ട കുഴിയിലാണ് ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ വീണത്

തൃശൂർ : തൃശ്ശൂർ പൂവത്തൂരിൽ റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾക്ക് പരിക്കേറ്റു. പോന്നൂർ സ്വദേശികളായ ജോണി ഭാര്യ ജോളി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് പൂവത്തൂർ പാവറട്ടി റോ‍ഡിലെ കുഴിയിൽ വീണ് അപകടം ഉണ്ടായത്. സ്കൂട്ടറിൽ പള്ളിയിലേക്ക് പോവുകയായിരുന്ന ജോണിയും ജോളിയും. കോലുക്കൽ പാലത്തിന് സമീപത്തെ കുഴിയിൽ വീണതോടെ നിയന്ത്രണം വിട്ട് നിലത്തുവീണു. ജോണിയുടെ ശരീരമാസകലം പരിക്കുപറ്റി. ഉടൻ നാട്ടുകാര്‍ ചേര്‍ന്ന് പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. വെള്ളം കെട്ടി കിടന്ന കുഴി ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് പരിക്കേറ്റ ജോണിയും ജോളിയും പറയുന്നത്. 

പിന്നിൽ മറ്റു വാഹനങ്ങൾ ഇല്ലാത്തതുകൊണ്ടാണ് വലിയ അപകടം ഒഴിവായതെന്നും ജോണി വിശദീകരിച്ചു. റോഡിലെ കുഴി ശ്രദ്ധിയിൽ പെട്ടിരുന്നില്ലെന്നും ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചതെന്നും പരിക്കേറ്റ ദമ്പതികൾ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.

വാതിൽ കുത്തിത്തുറന്ന് 35 പവനും കാൽ ലക്ഷവും കവർന്നു; 'ഹണി' എത്തിയത് ഫാം ഹൌസിലേക്ക്, അന്വേഷണം

പിഡബ്ല്യുഡി റോഡിലെ കുഴിയടയ്ക്കാൻ കരാർ കമ്പനിയോട് പലതവണ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചെന്ന് നാട്ടുകാരുടെ പരാതി. വെള്ളം ഇറങ്ങി പൊട്ടിയ റോഡ് നന്നാക്കണമെന്ന് കരാർ കമ്പനിയോട് പലതവണ ആവശ്യപ്പെട്ടെങ്കിലും വെള്ളം നിറഞ്ഞ് കിടക്കുന്ന കുഴി മാത്രം ഒഴിവാക്കി മറ്റുള്ളവ നന്നാക്കുക മാത്രമാണ് ചെയ്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മണലൂർ മണ്ഡലത്തിൽപ്പെടുന്ന റോഡിന്‍റെ അറ്റകുറ്റപണിയുടെ ചുമതല പിഡബ്യുഡിക്കാണ്. ഇവരുടെ പിടിപ്പുകേടാണ് അപകടമുണ്ടാക്കിയത്.

പത്തനംതിട്ടയിലെ റോഡുകളിൽ 38 ഇടങ്ങളിൽ അപകടകുഴി 

പത്തനംതിട്ടയിലെ റോഡുകളിൽ 38 ഇടങ്ങളിൽ അപകടകുഴികളെന്ന് പൊലീസ്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം പ്രകാരം എസ്എച്ച്ഒമാരാണ് റോഡിൽ പരിധോന നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. തുടർനടപടികൾക്കായി വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറി.

റോഡുകളിലെ കുഴികളുടെ ശോചനീയവസ്ഥ സംബന്ധിച്ച് ഹൈക്കോടതി അടക്കം നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് പത്തനംതിട്ടയിൽ പൊലീസിനെ ഉപയോഗിച്ച് കുഴി എണ്ണാൻ തീരുമാനിച്ചത്. തിരുവല്ല കുന്പഴ റോഡിൽ കണ്ണംകരയിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റേതോടെ നടപടികൾ വേഗത്തിലാക്കി. 

'പിണറായിയ്ക്ക് നാണമുണ്ടോ അമിത് ഷായെ വള്ളംകളിക്ക് വിളിക്കാൻ? അഭിമാന ബോധമില്ല': കെ സുധാകരൻ

ജില്ലയിലെ 22 പൊലീസ് സ്റ്റേഷൻ പരിധിയിലും എസ്എച്ച്ഒമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ദേശീയ പാത, സംസ്ഥാന പാത, തദ്ദേശ റോഡുകൾ തുടങ്ങിയ എല്ലായിടത്തും പൊലീസ് പരിശോധന നടത്തി. അപകടകരമായ സ്ഥിതിയുള്ള റോഡുകളുടെ പട്ടികയ്ക്കൊപ്പം റോഡുകളുടെ നിമ്മാണ നിർവഹണ ചുമതലയുള്ളവരുടെ വിവരങ്ങളും അന്തിമ റിപ്പോർട്ടിലുണ്ട്. 

പലയിടങ്ങളിലും റോഡിലെ അപകട അവസ്ഥയ്ക്ക് കാരണം ശുദ്ധജല പൈപ്പുകൾ സ്ഥാപിക്കുനുള്ള കുഴികളാണ്. വാട്ടർ അതോരിറ്റി പൈപ്പ് ഇടാൻ കുഴിച്ച കുഴികൾ ഇപ്പോഴും അടച്ചിട്ടില്ല. പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നൽകിയടത്ത് പോലും വാട്ടർ അതോരിറ്റിയുടെ മെല്ലെ പോക്ക് തുടരുകയാണ്. കഴിഞ്ഞ ദിവസം അപകടം ഉണ്ടായ തിരുവല്ല കുന്പഴ റോഡിൽ അബാൻ ജംഗ്ഷൻ മുതലുള്ള കുഴികൾ മണ്ണിട്ട് അടച്ച് തുടങ്ങി. രണ്ടാഴ്ച മുന്പ് അപകടം ഉണ്ടായ ചന്ദനപ്പള്ളി കോന്നി റോഡിലെ വള്ളിക്കോട് ഭാഗത്ത് അശാസത്രീയമായ പൂട്ടുകട്ടകൾ നീക്കം ചെയ്ത് ടാറിങ്ങ് നടത്താൻ കോന്നി എംഎൽഎ കെയു ജനീഷ്കുമാർ നിർദേശം നൽകി.