ഉണ്ണിക്കൃഷ്ണൻ പോറ്റി കൂടുതൽ സ്വർണം തട്ടിയെടുത്തോ എന്നതിൽ അന്വേഷണം. ഉദ്യോഗസ്ഥരെയും പ്രതി ചേർക്കും. ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലെന്ന് സ്ഥിരീകരിച്ച് മെഡിക്കൽ റിപ്പോർട്ട്
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുടെ വ്യാപ്തി പുറത്തുവന്നതിന് അപ്പുറത്തേക്ക് കൂടും. 14 ദ്വാരപാലക പാളികൾ ഉരുക്കിയപ്പോൾ 73 പവൻ സ്വർണം മാത്രമാണ് കിട്ടിയതെന്ന സ്മാർട് ക്രിയേഷൻ സിഇഒയുടെ മൊഴിയിൽ അടിമുടി സംശയം. 1998ൽ ദ്വാരപാലക പാളികൾ പൊതിയാൻ യുബി ഗ്രൂപ്പ് ഒന്നര കിലോ സ്വർണം ഉപയോഗിച്ചെന്നാണ് വിജിലൻസ്, കോടതിയിൽ നൽകിയ രേഖ. ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും സ്മാർട്ട് ക്രിയേഷൻസിനെയും പ്രതിയാക്കിയാകും എസ്ഐടി അന്വേഷണം.
പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിയുടെ മൂക്കിന്‍റെ ഇടത് വലത് അസ്ഥികള്‍ക്ക് പൊട്ടലുണ്ടായതായി മെഡിക്കല്‍ ബുളളറ്റിന്‍. ഷാഫിയെ മർദ്ദിച്ചിട്ടില്ലെന്ന പോലീസ് വാദം തെറ്റെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞപ്പോള്‍ ഷാഫി ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിച്ചെന്നായിരുന്നു സിപിഎം നേതാക്കളുടെ പ്രതികരണം.
ഷാഫി പറമ്പിൽ എംപിയെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്
ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇഡി അയച്ച സമൻസ് പുറത്ത്. 2023 ഫെബ്രുവരി 14ന് ഇഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ മകന് നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൻറെ വിലാസത്തിലായിരുന്നു നോട്ടീസ്. ഈ ദിവസം തന്നെയായിരുന്നു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. സ്വർണ്ണക്കടത്തും ലൈഫ് മിഷൻ തട്ടിപ്പും കത്തിനിൽക്കുമ്പോൾ അന്വേഷണം മുഖ്യമന്ത്രിയിലേക്കും കുടുംബത്തിലേക്കും നീങ്ങുമന്ന അഭ്യൂഹമുണ്ടായിരുന്നു. അതിൻറ ഭാഗമാണ് നോട്ടീസ് എന്നാണ് സൂചന. പക്ഷെ വിവേക് ഹാജരായില്ല. വിവേകിൻറെ മൊഴി എടുക്കാതെ കേസിൽ ശിവശങ്കർ അടക്കം 11 പ്രതികളെ ചേർത്ത് ഇഡി കുറ്റപത്രം നൽകി.
ഭിന്നശേഷി സംവരണ നിയമനത്തിൽ ക്രൈസ്തവ സഭകളുടെ പ്രതിഷേധം തണുപ്പിക്കാൻ നേരിട്ട് മതമേലധ്യക്ഷന്മാരെ കണ്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മുമ്പ് ക്രൈസ്തവ മാനേജ്മെന്റ്കളെ വെല്ലുവിളിച്ച ശിവൻകുട്ടി മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അനുനയ നീക്കം നടത്തുന്നത്. സഭകൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ പരിഹരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി നൽകുന്ന ഉറപ്പ്.
ഭിന്നശേഷി സംവരണ പ്രശ്നത്തിൽ ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാൻ സർക്കാർ
ദില്ലിയിൽ അഫ്ഗാൻ വിദേശകാര്യ മന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന് വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കി. ഇന്ത്യ സന്ദർശിക്കുന്ന താലിബാൻ വിദേശകാര്യമന്ത്രി അമിർ ഖാൻ മുത്താഖി ഇന്നലെ ദില്ലിയിലെ അഫ്ഗാനിസ്ഥാൻ എംബസിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വനിത മാധ്യമപ്രവർത്തകരെ വിളിച്ചിരുന്നില്ല. വിദേശകാര്യ മന്ത്രാലയത്തെ ഇക്കാര്യത്തിലുള്ള പ്രതിഷേധം മാധ്യമപ്രവർത്തകർ അറിയിച്ചു. ഇന്ത്യയ്ക്കകത്ത് വനിതകളോട് വിവേചനം കാണിക്കാൻ താലിബാനെ എങ്ങനെ അനുവദിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാൽ ഇനിയും താലിബാന് നിയന്ത്രണം നല്കാത്ത അഫ്ഗാൻ എംബസിയിൽ വാർത്താ സമ്മേളനം നടത്താൻ മുത്താഖിയെ അനുവദിച്ചതിൽ മാത്രമാണ് വിദേശകാര്യമന്ത്രാലയത്തിന് പങ്കുള്ളത് എന്നാണ് ഉദ്യോഗസ്ഥർ നല്കുന്ന സൂചന. വാർത്താസമ്മേളനത്തിന് ആരെയൊക്കെ വിളിക്കണം എന്ന് നിശ്ചയിച്ചത് അഫ്ഗാൻ അധിതൃതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. എന്നാൽ വിവേചനം കാണിച്ചതിലെ പ്രതിഷേധം വിദേശകാര്യമന്ത്രാലയം രേഖാമൂലം അറിയിക്കണം എന്നാണ് മാധ്യമ സംഘടനകളുടെ ആവശ്യം.
ഗാസയിൽ സമാധാന പ്രഖ്യാപനത്തിനായുള്ള ഒരുക്കങ്ങൾ സജീവം. ഗാസ മുനമ്പിലെ കടൽത്തീരവും റോഡുകളും വീണ്ടും, സ്വന്തം വീട്ടിലേക്ക് തിരികെ നടക്കുന്ന പതിനായിരങ്ങളുടെ കാലടിപ്പാടുകൾ കൊണ്ട് നിറയുന്നു. വീടുകളിൽ തിരികെയെത്തിയവർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ടെന്റ് കെട്ടി വേണം താമസിക്കാൻ. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങൾക്കായും പരിശോധനകൾ നടക്കുന്നു. തിങ്കളാഴ്ച്ചയാണ് ബന്ദി കൈമാറ്റം നടക്കുക. 72 മണിക്കൂർ സമയപരിധി എത്തുന്നതും അന്നാണ്. ബന്ദികളെ താമസിപ്പിച്ച ഇടങ്ങളിൽ നിന്ന് തിരികെ എത്തിച്ച് തിങ്കളാഴ്ച്ചക്കകം കൈമാറ്റം സാധ്യമാക്കാൻ ഹമാസും ശ്രമം തുടങ്ങി. ഹമാസ് ആവശ്യപ്പെടുന്ന മർവാൻ ബർഗൂട്ടി അടക്കമുള്ള പ്രധാന നേതാക്കളെ ഇസ്രയേൽ കൈമാറില്ല. ഇക്കാര്യത്തിൽ ഹമാസ് സമ്മർദം തുടർന്നേക്കും. ബന്ദികളുടെ സ്ഥിതി സംബന്ധിച്ച വിവരങ്ങളും പ്രധാനമാണ്. അമേരിക്കൻ പ്രസിഡണ്ട് തന്നെ സമാധാന പ്രഖ്യാപനത്തിനും കരാറൊപ്പിടുന്നതിനും എത്തുമെന്ന് തന്നെയാണ് വിവരം. ടെൽ അവീവ് സന്ദർശിക്കുന്ന ട്രംപ് ഇസ്രയേൽ പാർലമന്റിലും സംസാരിക്കും.
വെടിനിർത്തൽ നിലവിൽ വന്ന ഗാസയിൽ നിന്ന് പിൻമാറ്റം തുടങ്ങി ഇസ്രയേൽ സൈന്യം
ജിഎസ്ടി ഇളവിന്റെ പ്രയോജനം സാധാരണക്കാർക്ക് കിട്ടാത്തതിന് കാരണം കേന്ദ്രത്തിന്റെ പരസ്പര വിരുദ്ധമായ സർക്കുലറുകൾ. ഇളവുകൾ വിശദീകരിച്ച് സെപ്റ്റംബർ 9ന് കേന്ദ്രം പുറത്തിറക്കിയ സർക്കുലറിൽ 10 ദിവസം കൊണ്ട് വെള്ളം ചേർത്തു. ഉത്പന്നത്തിന് മേൽ പഴയ MRPയും പുതിയ MRPയും പതിക്കണമെന്ന നിബന്ധന നീക്കി. വിലയിലെ മാറ്റം 2 പത്രങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥയിലും ഇളവ് നൽകി. അമിത ലാഭം തടയാന്‍ രൂപീകരിച്ച അതോറിറ്റിയുടെ പ്രവർത്തനം നിർത്തലാക്കിയതും കൊള്ളക്ക് വഴി തുറന്നു.
സംസ്ഥാന സ്കൂൾ ഗെയിംസ് സൈക്ലിംഗ് മത്സരത്തിനിടെ മത്സരാർത്ഥിയുടെ സൈക്കിളും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ വിദ്യാർത്ഥിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടം പാലക്കാട് - മലന്പുഴ റോഡിൽ. മത്സരം നിർത്തിവച്ചു. സംഘാടകൾ ഒരു മുൻകരുതലും എടുത്തിരുന്നില്ലെന്ന് പൊലീസ്.
പാലക്കാട് ശ്രീകൃഷ്ണപുരത്ത് യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊന്നു. സംശയത്തിന്റെ പേരിൽ വൈഷ്ണവിയെ കൊന്നത് മുഖത്ത് ബെഡ് ഷീറ്റ് അമർത്തി. ബന്ധുക്കളെ വിവരം അറിയിച്ചത് മരണം ഉറപ്പായ ശേഷം. അറസ്റ്റിലായ ദീക്ഷിതിനെതിരെ കൊലക്കുറ്റം ചുമത്തി.
ശ്രീകൃഷ്ണപുരത്ത് യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊന്നു
സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ മരിയ കൊറീന മച്ചാഡോയ്ക്ക് ആശംസയുമായി ട്രംപ്. മരിയക്ക് എല്ലാ പിന്തുണയും നൽകുന്നു എന്ന് അമേരിക്കൻ പ്രസിഡണ്ട്. നോബേൽ തനിക്ക് തന്നെ വേണമെന്ന് പറഞ്ഞിട്ടില്ലെന്നും ലക്ഷക്കണക്കിന് ജീവൻ രക്ഷപെടുത്തിയ സന്തോഷം ഉണ്ടെന്നും ട്രംപ്.
മരിയ കൊറീന മച്ചാഡോയ്ക്ക് ആശംസയുമായി ട്രംപ്
പത്തനംതിട്ടയിൽ 61 കാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത് പൊലീസ് ഉദ്യഗസ്ഥന്റെ ഭാര്യ സുമയ്യ തന്നെ എന്ന് തെളിഞ്ഞു. ഓൺലൈൻ ഓഹരി ട്രേഡിങ്ങിലൂടെ 40 ലക്ഷം രൂപ നഷ്ടപ്പെട്ടതിനെ തുടർന്നുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് വൃദ്ധയെ അപായപ്പെടുത്തി സ്വർണഭരങ്ങൾ തട്ടിയെടുക്കാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. സുമയ്യയെ അറസ്റ്റ് ചെയ്തു.
പത്തനംതിട്ടയിൽ 61 കാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത് പൊലീസ് ഉദ്യഗസ്ഥന്റെ ഭാര്യ
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളില്‍ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ബംഗാൾ ഉൾക്കടലിന് മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായിട്ടാണ് മഴ ശക്തമാകുന്നത്. ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു
തെരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമ സംഭവങ്ങൾക്ക് പിന്നാലെ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ ഒരു വകുപ്പും പ്രവര്‍ത്തിക്കില്ലെന്ന് വിസി. ഹോസ്റ്റലുകൾ അടച്ചിടാനും നിർദേശം.
കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചു
നിയമനടപടിയുമായി മുന്നോട്ടെന്ന് , ശസ്ത്രക്രിയക്കിടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സുമയ്യ. സർക്കാർ ജോലിയും നഷ്ടപരിഹാരവും നൽകണമെന്ന് ആവശ്യം. കീഹോൾ ശസ്ത്രക്രിയ വഴി ഗൈഡ് വയർ പുറത്തെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു.
സർക്കാർ ജോലിയും നഷ്ടപരിഹാരവും നൽകണമെന്ന് ഗൈഡ് വയർ കുടുങ്ങിയ സുമയ്യ


