പൊലീസ് കസ്റ്റഡിയിൽ നിന്ന് കൈ വിലങ്ങുമായി പ്രതികൾ ചാടിപ്പോയി. സെയ്ദലവി, അയൂബ് ഖാൻ എന്നിവരാണ് ചാടിപ്പോയത്. കൊല്ലം കടയ്ക്കലിൽ ആണ് സംഭവം.

കൊല്ലം: കൊല്ലത്ത് പൊലീസ് കസ്റ്റഡിയിൽ നിന്ന് രണ്ട് പ്രതികൾ ചാടിപ്പോയി. കൈ വിലങ്ങുമായാണ് ഇവർ രക്ഷപ്പെട്ടത്. തിരുവനന്തപുരം പാലോട് പൊലീസ് മോഷണകേസിൽ കസ്റ്റഡിയിൽ എടുത്ത സെയ്ദലവി, അയൂബ് ഖാൻ എന്നിവരാണ് ചാടിപ്പോയത്. കൊല്ലം കടയ്ക്കലിൽ ചുണ്ട ചെറുകുളത്തിന് സമീപം എത്തിയപ്പോൾ മൂത്രമൊഴിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. വാഹനം നിർത്തി പുറത്തിറക്കിയപ്പോൾ ഓടി പോവുകയായിരുന്നു. ഇവർക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.

YouTube video player