വസ്ത്രങ്ങൾ ധരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കൈകാലുകൾ പൂർണമായും മറയുന്ന വസ്ത്രങ്ങൾ ഉപയോഗിക്കാം. ഇത് കൊതുക് കടിയിൽ നിന്നും സംരക്ഷണം ലഭിക്കുന്നു.

മഴക്കാലമെത്തുന്നതോടെ പലതരം രോഗങ്ങളും പടരുന്നു. പ്രധാനമായും കൊതുക് മൂലം ഉണ്ടാകുന്ന രോഗങ്ങളാണ് പടരുന്നത്. വീട്ടിലെ കൊതുക് ശല്യം ഇല്ലാതാക്കാൻ ഇക്കാര്യങ്ങൾ നിർബന്ധമായും നിങ്ങൾ ചെയ്തിരിക്കണം. അവ എന്തൊക്കെയാണെന്ന് അറിയാം.

  1. വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കാം

വീടിന്റെ പരിസരങ്ങളിൽ വെള്ളം കെട്ടി നിൽക്കാറുണ്ട്. അതൊരുപക്ഷേ ചെറിയ അളവിലായിരിക്കാം ഉണ്ടാകുന്നത്. ചെടിച്ചട്ടികൾ, ബക്കറ്റ്, ട്രേ എന്നിവയിൽ വെള്ളം കെട്ടിനിൽക്കുന്നത് കൊതുകുകൾ പെരുകാൻ കാരണമാകുന്നു. അതിനാൽ തന്നെ ഇത്തരം കാര്യങ്ങൾ ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതായിരിക്കും.

2. കൊതുക് വല ഉപയോഗിക്കാം

ജനാലകളിൽ കൊതുക് വല ഇടുന്നത് നല്ലതായിരിക്കും. ഇത് പുറത്ത് നിന്നും കൊതുകുകൾ വീടിനുള്ളിലേക്ക് കയറുന്നതിനെ തടയാൻ സഹായിക്കുന്നു. രാത്രി സമയങ്ങളിൽ മാത്രമല്ല പകൽ സമയത്തും കൊതുകിന്റെ ശല്യം ഉണ്ടാകാറുണ്ട്.

3. കൊതുകിനെ തുരത്താം

പ്രകൃതിദത്തമായ മാർഗങ്ങളിലൂടെ വീട്ടിൽ നിന്നും കൊതുകിനെ തുരത്താൻ സാധിക്കും. നാരങ്ങ, ഇഞ്ചിപ്പുല്ല്, യൂക്കാലിപ്റ്റസ് എന്നിവയുടെ ഗന്ധം മറികടക്കാൻ കൊതുകിന് കഴിയില്ല.

4. വസ്ത്രങ്ങൾ ധരിക്കുമ്പോൾ ശ്രദ്ധിക്കാം

വസ്ത്രങ്ങൾ ധരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കൈകാലുകൾ പൂർണമായും മറയുന്ന വസ്ത്രങ്ങൾ ഉപയോഗിക്കാം. ഇത് കൊതുക് കടിയിൽ നിന്നും സംരക്ഷണം ലഭിക്കുന്നു. കൊതുക് ശല്യം കൂടുതലുള്ള സമയങ്ങളിൽ ഇത്തരത്തിൽ വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതായിരിക്കും.

5. വൃത്തിയാക്കാം

വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. മാലിന്യങ്ങൾ കൂടികിടന്നാൽ കൊതുക് ശല്യം വർധിക്കുന്നു. അതിനാൽ തന്നെ ഇടയ്ക്കിടെ വീടും പരിസരവും വൃത്തിയാക്കാൻ ശ്രദ്ധിക്കണം.