വീടിന്റെ വാൾ, ഫ്ലോർ എന്നിവ ചെയ്യുമ്പോൾ ദീർഘകാലം ഈടുനിൽക്കുന്ന ഗുണമേന്മയുള്ള മെറ്റീരിയലുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇടയ്ക്കിടെ മാറ്റാൻ കഴിയാത്തതുകൊണ്ട് തന്നെ സാധനങ്ങൾ ശ്രദ്ധയോടെ ആയിരിക്കണം തെരഞ്ഞെടുക്കേണ്ടത്.

വീടിനകം എപ്പോഴും മനോഹരമായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. നമുക്ക് ആവശ്യമായ രീതിയിൽ വീടിനെ മാറ്റിയെടുക്കാൻ സാധിക്കും. എന്നാൽ എങ്ങനെയെങ്കിലും ചെയ്താൽ നമ്മൾ കരുതുന്നതുപോലെ ഒരു ഫലം ലഭിക്കുകയില്ല. അതിനാൽ തന്നെ വീടിന് ഇന്റീരിയർ ഒരുക്കുമ്പോൾ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.

  1. ലൈറ്റിംഗ്

വീടിന്റെ ഇന്റീരിയർ ഭംഗിയാക്കുന്നതിൽ ലൈറ്റുകൾ പ്രധാന പങ്കുവഹിക്കുന്നു. പ്രകൃതിദ വെളിച്ചവും അതിനൊപ്പം ആമ്പിയെന്റ്റ്, ടാസ്ക് ലൈറ്റുകളും സെറ്റ് ചെയ്യുന്നതു നല്ലതായിരിക്കും. ഇത് വീടിനുള്ളിൽ വൈബ് ക്രിയേറ്റ് ചെയ്യാൻ സഹായിക്കുന്നു.

2. ഫർണിച്ചറുകൾ

ഫർണിച്ചർ വാങ്ങുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. വീടിന് ഇന്റീരിയർ ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണിത്. സംസാരിക്കാനും, വിശ്രമിക്കാനും, പരിപാടികൾക്കുമൊക്കെ പറ്റുന്ന വിധത്തിൽ ഫർണിച്ചറുകൾ ക്രമീകരിക്കാം. അതേസമയം വാരിവലിച്ചിടുന്ന ശീലം ഒഴിവാക്കണം. ഇത് വീടിനെ ഭംഗിയില്ലാതാക്കുന്നു.

3. ഫ്ലോറുകൾ

മികച്ച ഇന്റീരിയറിന് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് വീടിന്റെ ഫ്ലോറിങ്. നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള മെറ്റീരിയലുകൾ തെരഞ്ഞെടുക്കാം. അതേസമയം വീടിന്റെ നിറത്തിന് ചേരുന്ന ഫ്ലോറുകൾ തെരഞ്ഞെടുക്കണം.

4. ദീർഘകാലം ഈടുനിൽക്കുന്നവ

വീടിന്റെ വാൾ, ഫ്ലോർ എന്നിവ ചെയ്യുമ്പോൾ ദീർഘകാലം ഈടുനിൽക്കുന്ന ഗുണമേന്മയുള്ള മെറ്റീരിയലുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇടയ്ക്കിടെ മാറ്റാൻ കഴിയാത്തതുകൊണ്ട് തന്നെ സാധനങ്ങൾ ശ്രദ്ധയോടെ ആയിരിക്കണം തെരഞ്ഞെടുക്കേണ്ടത്.

5. കണ്ണിന് ഭംഗി നൽകുന്നത്

കാഴ്ചയിൽ ഭംഗി തോന്നിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചാവണം വീട് അലങ്കരിക്കേണ്ടത്. വാരിവലിച്ച് ചുമരുകൾ അലങ്കരിക്കുന്നതും സാധനങ്ങൾ കൂട്ടിയിടുന്നതും വീടിന്റെ ഭംഗി ഇല്ലാതാക്കാൻ കാരണമാകുന്നു. സിംപിളായി വീടൊരുക്കുന്നത് എപ്പോഴും ശാന്തമായി അന്തരീക്ഷം ലഭിക്കാൻ സഹായിക്കുന്നു.