ലിക്വിഡ് വേപ്പറൈസർ ഓൺ ചെയ്ത് വെച്ചതിന് ശേഷം മുറിയുടെ വാതിലുകളും ജനാലകളും അരമണിക്കൂർ തുറന്നിട്ടാൽ എളുപ്പത്തിൽ കൊതുകിനെ തുരത്താൻ സാധിക്കും.

കൊതുക് പരത്തുന്ന ഡെങ്കു, ചിക്കൻഗുനിയ, മലേറിയ തുടങ്ങിയ രോഗങ്ങൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കാണ് വഴിയൊരുക്കുന്നത്. പ്രത്യേകിച്ചും പ്രതിരോധ ശേഷി കുറവുള്ള കുട്ടികളിൽ രോഗം പെട്ടെന്ന് പടരുന്നു. മഴക്കാലത്താണ് അധികവും ഇത്തരം രോഗങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതൽ. കൊതുകിൽ നിന്നും സംരക്ഷണം ലഭിക്കാൻ വേണ്ടി പലതരം റിപ്പല്ലന്റുകൾ നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ശരിയായ രീതിയിൽ ഇവ ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്. ഈക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കൂ.

ആവശ്യമായത് തെരഞ്ഞെടുക്കാം

അമിതമായ കൊതുക് ശല്യം ഉണ്ടെങ്കിൽ ഹിറ്റ് പോലുള്ള എയറോസോൾ സ്പ്രേ ഉപയോഗിക്കാവുന്നതാണ്. ഉപയോഗമില്ലാത്ത മുറികളിൽ സ്പ്രേ ചെയ്യുന്നതാണ് ഉചിതം. കുട്ടികളുള്ള വീടുകളിൽ ലിക്വിഡ് വേപ്പറൈസർ ഉപയോഗിക്കുന്നതാണ് നല്ലത്. അതേസമയം ഭക്ഷണം, കിടക്ക, കുട്ടികളുടെ കളിസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇത് നേരിട്ടടിക്കുന്നത് ഒഴിവാക്കാം.

ഗുണനിലവാരമുള്ളത് ഉപയോഗിക്കാം

ഗുണനിലവാരമുള്ള റിപ്പല്ലന്റുകൾ വാങ്ങിക്കാൻ ശ്രദ്ധിക്കണം. വ്യത്യസ്തമായ നിരവധി റിപ്പല്ലന്റുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ സുരക്ഷിതമായി ഉപയോഗിക്കാൻ സാധിക്കുന്നവ തെരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്.

ലിക്വിഡ് വേപ്പറൈസർ

ഒട്ടുമിക്ക വീടുകളിലും ഇതാണ് ഉപയോഗിക്കുന്നത്. ലിക്വിഡ് വേപ്പറൈസറിന്റെ ഉപയോഗം പ്രയോജനപ്പെടുത്താൻ ഇങ്ങനെ ചെയ്താൽ മതി. ലിക്വിഡ് വേപ്പറൈസർ ഓൺ ചെയ്ത് വെച്ചതിന് ശേഷം മുറിയുടെ വാതിലുകളും ജനാലകളും അരമണിക്കൂർ തുറന്നിട്ടാൽ എളുപ്പത്തിൽ കൊതുകിനെ തുരത്താൻ സാധിക്കും. അതേസമയം കുട്ടികൾക്ക് എളുപ്പത്തിൽ എടുക്കാൻ പറ്റാത്ത വിധത്തിൽ ഇത് പ്ലഗ് ചെയ്യാൻ ശ്രദ്ധിക്കണം.

റിപ്പല്ലന്റുകൾ സൂക്ഷിക്കേണ്ടത് ഇങ്ങനെ

കൊതുകിനെ തുരത്താൻ ഏത് മാർഗ്ഗവും നിങ്ങൾക്ക് തെരഞ്ഞെടുക്കാം. എന്നാൽ അത് ശരിയായ രീതിയിൽ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഉപയോഗമില്ലാത്ത സമയങ്ങളിൽ റിപ്പല്ലന്റുകൾ കുട്ടികൾക്ക് എടുക്കാൻ പറ്റാത്ത വിധത്തിൽ ഷെൽഫിൽ അടച്ച് സൂക്ഷിക്കാം. ലിക്വിഡ് മെഷീനുകൾക്ക് ലീക്ക് ഉണ്ടെങ്കിൽ ഉപയോഗിക്കരുത്.

ഇൻസെൻസ് സ്റ്റിക്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം

കൊതുകിനെ തുരത്താൻ പലതരം ഇൻസെൻസ് സ്റ്റിക്കുകൾ ഇന്ന് ലഭ്യമാണ്. എന്നാൽ ഇത്തരം ഇൻസെൻസ് സ്റ്റിക്കുകളിൽ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടാകാം. ഇതിന്റെ പുക ശ്വസിച്ചാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതിനാൽ തന്നെ സുരക്ഷിതമായി ഉപയോഗിക്കാൻ സാധിക്കുന്നവ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.