പലകാരണങ്ങൾ കൊണ്ടാണ് പല്ലി എപ്പോഴും വീടിനുള്ളിൽ വരുന്നത്. ഭക്ഷണം, വെള്ളം, ചെറിയ പ്രാണികൾ എന്നിവയെ കണ്ടുകൊണ്ടാണ് വീടിനുള്ളിലേക്ക് പല്ലി എത്തുന്നത്.
പല്ലികളെകൊണ്ട് എടുത്ത് പറയാൻ കഴിയുന്ന വിധത്തിലുള്ള പ്രശ്‍നങ്ങളൊന്നും ഇല്ലെങ്കിലും വീടിനുള്ളിൽ ഇതിനെ കാണുന്നത് പലർക്കും ഇഷ്ടമില്ലാത്ത കാര്യമാണ്. പലകാരണങ്ങൾ കൊണ്ടാണ് പല്ലി എപ്പോഴും വീടിനുള്ളിൽ വരുന്നത്. ഭക്ഷണം, വെള്ളം, ചെറിയ പ്രാണികൾ എന്നിവയെ കണ്ടുകൊണ്ടാണ് വീടിനുള്ളിലേക്ക് പല്ലി എത്തുന്നത്. പല്ലിയെ തുരത്താൻ നിങ്ങൾ ഇക്കാര്യങ്ങൾ മാത്രം ചെയ്താൽ മതി.
കുരുമുളക് സ്പ്രേ
പല്ലികൾക്ക് ഇഷ്ടമില്ലാത്ത ഒന്നാണ് കുരുമുളക്. ഇത് ഉപയോഗിച്ച് വീടിനുള്ളിലെ പല്ലി ശല്യത്തെ നിയന്ത്രിക്കാൻ സാധിക്കും. സ്ഥിരമായി പല്ലി വരുന്ന ഇടങ്ങളിൽ കുരുമുളക് സ്പ്രേ അടിക്കാം. കുരുമുളകും, മുളക് പൊടിയും വെള്ളത്തിൽ ചേർത്ത് സ്പ്രേ ബോട്ടിലിലാക്കി
വീടിന്റെ മുക്കിലും മൂലയിലും ഉപയോഗിച്ചാൽ മതി.
സവാളയും വെളുത്തുള്ളിയും
വീടിനുള്ളിൽ സവാളയും വെളുത്തുള്ളിയും വെച്ചാൽ ഇത്തരം ജീവികൾ വരുന്നത് തടയാൻ സാധിക്കും. അല്ലെങ്കിൽ സവാളയും വെളുത്തുള്ളിയും അരച്ച് വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്തും ഉപയോഗിക്കാവുന്നതാണ്. വെളുത്തുള്ളിയുടെയും സവാളയുടെയും രൂക്ഷ ഗന്ധം പല്ലികൾക്ക് പറ്റാത്തവയാണ്.
വിനാഗിരി
പല്ലികൾ സ്ഥിരമായി വരുന്ന സ്ഥലങ്ങളിൽ വിനാഗിരിയും വെള്ളവും ചേർത്ത് സ്പ്രേ ചെയ്ത് കൊടുക്കാം. വിനാഗിരിയുടെ രൂക്ഷ ഗന്ധം കാരണം പല്ലികൾ പിന്നെ ആ പരിസരത്തേക്ക് പോലും വരില്ല.
മുട്ടത്തോട്
മുട്ടത്തോട് ഉപയോഗിച്ചും വീടിനുള്ളിലെ പല്ലികളെ തുരത്താൻ സാധിക്കും. മുട്ടത്തോടിലുള്ള ഗന്ധം പല്ലികൾക്ക് ഇഷ്ടമില്ലാത്ത ഒന്നാണ്. അതിനാൽ തന്നെ മുട്ടത്തോടുണ്ടെങ്കിൽ പിന്നെ വീട്ടിൽ പല്ലി ശല്യം ഉണ്ടാകില്ല.
കാപ്പിപ്പൊടി
വീട്ടിൽ കാപ്പിപ്പൊടിയുണ്ടെങ്കിൽ പല്ലികളെ തുരത്താൻ എളുപ്പമാണ്. കാപ്പിപ്പൊടിയുടെ രൂക്ഷ ഗന്ധവും പരുക്ഷമായ ഘടനയും പല്ലികൾക്ക് ഇഷ്ടമല്ല. ഇത് പല്ലികൾ വരാൻ സാധ്യതയുള്ള ഇടങ്ങളിൽ വിതറിയിട്ടാൽ മാത്രം മതി.
അടുക്കളയിൽ എക്സ്ഹോസ്റ്റ് ഫാനിന്റെ ആവശ്യമുണ്ടോ? നിങ്ങൾ ഇതറിഞ്ഞിരിക്കണം
