വാഷിംഗ് മെഷീൻ മുതൽ ഡിഷ് വാഷർ വരെ ഉപകരണങ്ങളിൽ അഴുക്കും പൊടിയും അടിഞ്ഞുകൂടിയാൽ ഇത് പ്രവർത്തനത്തെ ബാധിക്കുന്നു. ശരിയായ രീതിയിൽ പ്രവർത്തിക്കാൻ കഴിയാതെ ആകുമ്പോൾ അമിതമായി ഊർജ്ജം ആവശ്യം വരുന്നു.
വീട്ടിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എപ്പോഴും വൃത്തിയോടെ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. വൃത്തിയായിരിക്കുമ്പോൾ ഉപകരണങ്ങളുടെ പ്രവർത്തനവും മികച്ചതാവുന്നു. എന്നാൽ നിങ്ങൾ വൃത്തിയാക്കാതെ ഉപയോഗിക്കുന്ന ഉപകരണങ്ങൾ അമിത വൈദ്യുതി ചാർജിന് കാരണമാകും. വാഷിംഗ് മെഷീൻ മുതൽ ഡിഷ് വാഷർ വരെ ഉപകരണങ്ങളിൽ അഴുക്കും പൊടിയും അടിഞ്ഞുകൂടിയാൽ ഇത് പ്രവർത്തനത്തെ ബാധിക്കുന്നു. ശരിയായ രീതിയിൽ പ്രവർത്തിക്കാൻ കഴിയാതെ ആകുമ്പോൾ അമിതമായി ഊർജ്ജം ആവശ്യം വരുന്നു. ഈ ഉപകരണങ്ങൾ ഇടയ്ക്കിടെ വൃത്തിയാക്കാൻ മറക്കല്ലേ.
ഫ്രിഡ്ജ്
വീട്ടിൽ ഏറ്റവും കൂടുതൽ ഊർജ്ജം ആവശ്യമായി വരുന്ന ഒരു ഉപകരണമാണ് ഫ്രിഡ്ജ്. കാരണം ഫ്രിഡ്ജിന്റെ കോയിലുകളിൽ അഴുക്കുകൾ അടഞ്ഞിരുന്നാൽ ഇത് പ്രവർത്തനത്തെ ബാധിക്കുകയും ഊർജ്ജം കൂടുതൽ ആവശ്യമായി വരുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ വൈദ്യുതി ബില്ല് കൂടാൻ കാരണമാകും. അതിനാൽ തന്നെ കൃത്യമായ ഇടവേളകളിൽ ഫ്രിഡ്ജ് വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്.
ഓവൻ
ഭക്ഷണാവശിഷ്ടങ്ങളും അഴുക്കും അടിഞ്ഞുകൂടിയാൽ ഓവന് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുകയില്ല. ഇങ്ങനെ സംഭവിക്കുമ്പോൾ ഓവന് പ്രവർത്തിക്കാൻ കൂടുതൽ ഊർജ്ജം ആവശ്യമായി വരുന്നു. ഫ്രിഡ്ജിനെക്കാളും എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയുന്ന ഒന്നാണ് ഓവൻ. ഓരോ ഉപയോഗം കഴിയുമ്പോഴും വൃത്തിയാക്കുന്നതാണ് നല്ലത്.
മൈക്രോവേവ്
ഓവനും സ്റ്റൗവും പോലെ തന്നെയാണ് മൈക്രോവേവും. ഉപയോഗം കഴിഞ്ഞതിന് ശേഷം വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. നിരന്തരമായി ഉപയോഗിക്കുമ്പോൾ മൈക്രോവേവിൽ അഴുക്ക് അടിഞ്ഞുകൂടുന്നു. ഇത് പ്രവർത്തനത്തെ ബാധിക്കുകയും പിന്നീട് വൃത്തിയാക്കാൻ ബുദ്ധിമുട്ടാവുകയും ചെയ്യുന്നു. ഭക്ഷണം ചൂടാക്കുമ്പോൾ മൈക്രോവേവ് സേഫ് കവർ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
ഡിഷ്‌വാഷർ
ഡിഷ് വാഷർ വന്നതോടെ പാത്രം കഴുകൽ പണി കുറച്ചധികം എളുപ്പമായെന്ന് പറയാം. എന്നാൽ ശരിയായ രീതിയിൽ വൃത്തിയാക്കി സൂക്ഷിച്ചില്ലെങ്കിൽ ഡിഷ് വാഷർ നന്നായി പ്രവർത്തിക്കുകയില്ല. ഇത് അമിതമായി വെള്ളം ഉപയോഗിക്കാനും വൈദ്യുതി ബില്ല് കൂടാനും കാരണമാകുന്നു. അതിനാൽ തന്നെ ഇടയ്ക്കിടെ ഡിഷ് വാഷർ വൃത്തിയാക്കൻ പ്രത്യേകം ശ്രദ്ധിക്കണം.
വാഷിംഗ് മെഷീൻ
ഡിഷ് വാഷറുകളെക്കാളും കൂടുതൽ പ്രവർത്തിക്കുന്ന വീട്ടുപകരണം വാഷിങ് മെഷീനാണ്. നിരന്തരായി വസ്ത്രങ്ങൾ കഴുകുമ്പോൾ ഇതിൽ സോപ്പ് പൊടിയും അഴുക്കും അടിഞ്ഞുകൂടുകയും മെഷീന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ മാസത്തിൽ ഒരിക്കൽ വാഷിംഗ് മെഷീൻ നന്നായി വൃത്തിയാക്കാൻ മറക്കരുത്.


