വെള്ളരി ഉപയോഗിച്ച് പാറ്റയെ എളുപ്പത്തിൽ പമ്പകടത്താൻ സാധിക്കും. കാരണം വെള്ളരിയുടെ ഗന്ധം പാറ്റകൾക്ക് മറികടക്കാൻ കഴിയാത്തതാണ്.

വീടുകളിൽ സ്ഥിരമായി കണ്ടുവരുന്ന പ്രശ്‌നമാണ് പാറ്റ ശല്യം. ബാത്റൂം, അടുക്കള, തുണികൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പാറ്റയുടെ ശല്യം കൂടുതലും ഉണ്ടാകുന്നത്. ഭക്ഷണത്തിൽ വന്നിരുന്നാൽ ഇത് പലതരം രോഗങ്ങൾക്ക് കാരണമാകുന്നു. അതിനാൽ തന്നെ വീട്ടിൽ നിന്നും പാറ്റയെ തുരത്തേണ്ടത് അത്യാവശ്യമാണ്. വെള്ളരി ഉപയോഗിച്ച് പാറ്റയെ എളുപ്പത്തിൽ പമ്പകടത്താൻ സാധിക്കും. കാരണം വെള്ളരിയുടെ ഗന്ധം പാറ്റകൾക്ക് മറികടക്കാൻ കഴിയാത്തതാണ്. പാറ്റയെ തുരത്താൻ ഇത്രയും മാത്രം ചെയ്താൽ മതി.

  1. ബാക്കിവന്ന വെള്ളരി കഷ്ണങ്ങളാക്കി മുറിച്ചെടുക്കണം. ശേഷം ഇത് കുഴമ്പു രൂപത്തിലാക്കിയെടുക്കാം. മുറിയുടെ കോണുകൾ, ക്യാബിനറ്റിന്റെ അടിഭാഗങ്ങൾ, അടുക്കള ഡ്രെയിൻ തുടങ്ങി പാറ്റ സ്ഥിരമായി വരുന്ന സ്ഥലങ്ങളിൽ അരച്ച വെള്ളരിയിട്ടുകൊടുക്കാം. ഇതിനെ മറികടക്കാൻ പാറ്റയ്ക്ക് സാധിക്കില്ല.

2. വെള്ളരി നന്നായി അരച്ചെടുത്ത് ദ്രാവകമായും ഉപയോഗിക്കാൻ സാധിക്കും. ഇത് ഒരു പാത്രത്തിലാക്കി പാറ്റകൾ വരുന്ന സ്ഥലത്ത് വെച്ചാൽ മതി. പാറ്റയുടെ ശല്യം കുറഞ്ഞ് കിട്ടും. അതേസമയം ദുർഗന്ധം ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് ഇടയ്ക്കിടെ ഈ ലായനി മാറ്റികൊടുക്കാൻ മറക്കരുത്.

3. മറ്റ് രാസവസ്തുക്കൾ ഉപയോഗിക്കുന്നതിന് പരിമിതികൾ ഉണ്ടാകാറുണ്ട്. എന്നാൽ വെള്ളരിയുടെ ഉപയോഗം മറ്റൊരു പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല. അടുക്കളയിലും മുറികളിലും സുരക്ഷിതമായി ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

4. പാറ്റയെ തുരത്താൻ വെള്ളരി ഉപയോഗിക്കുമെങ്കിലും ഇത് പാറ്റയെ കൊല്ലുന്നില്ല. അതിനാൽ തന്നെ ഇതൊരു പ്രകൃതി സൗഹൃദ രീതികൂടെയാണ്. ഇതിലൂടെ മറ്റ് ജീവികൾക്കൊന്നും കുഴപ്പങ്ങൾ സംഭവിക്കുന്നില്ല.

5. അടുക്കളയും ബാത്റൂമും എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. മാലിന്യങ്ങൾ കിടന്നാൽ ഇത്തരം ജീവികൾ വീട്ടിലേക്ക് വരാൻ സാധ്യത കൂടുതലാണ്.

6. ഈർപ്പമുള്ള സ്ഥലങ്ങളിലാണ് അധികവും പാറ്റകൾ വരുന്നത്. അതിനാൽ തന്നെ വീട്ടിൽ ലീക്കേജുകളുണ്ടെങ്കിൽ അത് പെട്ടെന്ന് പരിഹരിക്കാൻ ശ്രദ്ധിക്കണം.