ഉപയോഗിക്കുന്നതിന് അനുസരിച്ച് ഗ്ലാസ് സ്റ്റൗ വൃത്തിയാക്കേണ്ടതും അത്യാവശ്യമായ കാര്യമാണ്. കറപിടിച്ച ഗ്ലാസ് സ്റ്റൗ എളുപ്പം വൃത്തിയാക്കാൻ ഇങ്ങനെ ചെയ്താൽ മതി.

ഗ്യാസ് സ്റ്റൗ ഇല്ലാത്ത അടുക്കള ഉണ്ടാവില്ല. ഇന്ന് പാചകമെല്ലാം ഗ്യാസ് സ്റ്റൗവിൽ തന്നെയാണ് ചെയ്യുന്നത്. ഉപയോഗം വർധിച്ചതിനെ അനുസരിച്ച് അപകടങ്ങളും കൂടുന്നു. അതിനാൽ തന്നെ ഗ്യാസ് സ്റ്റൗ ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്. അതേസമയം ഉപയോഗിക്കുന്നതിന് അനുസരിച്ച് വൃത്തിയാക്കേണ്ടതും അത്യാവശ്യമായ കാര്യമാണ്. ഗ്യാസ് സ്റ്റൗ എളുപ്പം വൃത്തിയാക്കാൻ ഇങ്ങനെ ചെയ്യൂ.

  1. അഴുക്ക് ഉണ്ടാവുന്നതിന് അനുസരിച്ച് ഗ്യാസ് സ്റ്റൗ വൃത്തിയാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് ദിവസവും വൃത്തിയാക്കുന്നതാണ് ഉചിതം. ഇത് അഴുക്ക് അടിഞ്ഞുകൂടുന്നതിനെ തടയുന്നു.

2. ഗ്ലാസ് കൊണ്ടുള്ള ഗ്യാസ് സ്റ്റൗ വിനാഗിരിയും സോപ്പും ഉപയോഗിച്ച് എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. ഇത് എത്ര കഠിന കറയേയും എളുപ്പം നീക്കം ചെയ്യുന്നു. അതേസമയം പോറുന്ന വസ്തുക്കൾ ഉപയോഗിച്ച് ഒരിക്കലും ഗ്ലാസ് സ്റ്റൗ വൃത്തിയാക്കരുത്.

3. ബേക്കിംഗ് സോഡയും വിനാഗിരിയും ഉപയോഗിച്ചും ഗ്യാസ് സ്റ്റൗ എളുപ്പം വൃത്തിയാക്കാൻ സാധിക്കും. ഇവ രണ്ടും മിക്സ് ചെയ്തതിന് ശേഷം സ്റ്റൗവിൽ നന്നായി തേച്ചുപിടിപ്പിക്കണം. ശേഷം മൃദുലമായ സ്പോഞ്ച് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി. എളുപ്പം അഴുക്കും കറയും ഇല്ലാതാകുന്നു.

4. വൃത്തിയാക്കുമ്പോൾ ഗ്യാസ് സ്റ്റൗവിന്റെ എല്ലാ ഭാഗങ്ങളും ഇളക്കി മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അഴുക്കും കറയും നന്നായി വൃത്തിയാക്കാൻ സാധിക്കുകയില്ല. കഴുകിയതിന് ശേഷം ഇവ നന്നായി ഉണക്കാനും മറക്കരുത്.