ധാരാളം ഉപയോഗങ്ങളാണ് നാരങ്ങയ്ക്കുള്ളത്. എന്നാൽ വാങ്ങി രണ്ട് ദിവസം കഴിയുമ്പോഴേക്കും നാരങ്ങ വാടുകയും ഉണങ്ങി പോവുകയും ചെയ്യുന്നു.

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് നാരങ്ങ. ധാരാളം ഉപയോഗങ്ങളാണ് നാരങ്ങയ്ക്കുള്ളത്. എന്നാൽ വാങ്ങി രണ്ട് ദിവസം കഴിയുമ്പോഴേക്കും നാരങ്ങ വാടുകയും ഉണങ്ങി പോവുകയും ചെയ്യുന്നു. ദിവസങ്ങളോളം നാരങ്ങ കേടുവരാതിരിക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.

1.ഫ്രിഡ്ജിൽ സൂക്ഷിക്കാം

പഴുത്ത നാരങ്ങ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് എത്രദിവസം വരെയും നാരങ്ങ ഫ്രഷായിരിക്കാൻ സഹായിക്കുന്നു. എന്നാൽ പഴുത്തിട്ടില്ലാത്ത നാരങ്ങ ഒരിക്കലും ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കാൻ പാടില്ല. സൂര്യപ്രകാശവും ചൂടും ഏൽക്കാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുന്നതാണ് നല്ലത്.

2. വെള്ളത്തിൽ സൂക്ഷിക്കാം

നാരങ്ങ വെള്ളത്തിലിട്ട് സൂക്ഷിക്കുന്നതും ദിവസങ്ങളോളം കേടുവരാതിരിക്കാൻ സഹായിക്കുന്നു. ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് നാരങ്ങ അതിലിട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കാം. മൂന്ന് മാസത്തോളം ഇത് കേടുവരാതിരിക്കും.

വായുസഞ്ചാരം വേണം

ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ നാരങ്ങ പെട്ടെന്ന് കേടായിപ്പോകുന്നു. തണുപ്പുള്ള, ഉണങ്ങിയ സ്ഥലത്താവണം നാരങ്ങ സൂക്ഷിക്കേണ്ടത്. കൃത്യമായി വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുന്നത് നാരങ്ങ എളുപ്പം കേടാവാൻ കാരണമാകുന്നു.

മറ്റു പഴങ്ങൾ

മറ്റു പഴവർഗ്ഗങ്ങൾക്കൊപ്പം നാരങ്ങ സൂക്ഷിക്കാൻ പാടില്ല. ആപ്പിൾ, വാഴപ്പഴം, തക്കാളി, അവക്കാഡോ എന്നിവയിൽ നിന്നും എത്തിലീൻ പുറന്തള്ളപ്പെടുന്നു. ഇത് നാരങ്ങ കേടുവരാൻ കാരണമാകുന്നു.

മുറിച്ച നാരങ്ങ

പകുതി മുറിച്ചുവെച്ച നാരങ്ങ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടാകുന്നു. മുറിച്ച ഭാഗം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ് വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇത് ദിവസങ്ങളോളം നാരങ്ങ കേടുവരാതിരിക്കാൻ സഹായിക്കുന്നു.