ശരിയായ രീതിയിൽ ഓട്ട്സ് സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടായിപ്പോകും. ശരിയായ രീതിയിൽ സൂക്ഷിച്ചാൽ ദീർഘകാലം കേടുവരാതിരിക്കും. ഓട്ട്സ് ഫ്രഷായിരിക്കാൻ ഇങ്ങനെ ചെയ്യൂ.
ലഘുഭക്ഷണമായി രാവിലെയും രാത്രിയിലുമൊക്കെ കഴിക്കുന്ന ഒന്നാണ് ഓട്ട്സ്. അതിനാൽ തന്നെ ഇത് എപ്പോഴും കൂടുതൽ അളവിൽ വീട്ടിൽ വാങ്ങി സൂക്ഷിക്കുന്ന പതിവും നമുക്കുണ്ട്. എന്നാൽ ശരിയായ രീതിയിൽ ഓട്ട്സ് സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടായിപ്പോകും. ഓട്ട്സ് ദിവസങ്ങളോളം കേടുവരാതിരിക്കാൻ ഇങ്ങനെ ചെയ്യൂ.
1.ഈർപ്പമില്ലാത്ത സ്ഥലങ്ങൾ
എപ്പോഴും ചൂടും ഈർപ്പവും തങ്ങി നിൽക്കുന്ന ഇടമാണ് അടുക്കള. അതിനാൽ തന്നെ അടുക്കളയിൽ ഓട്ട്സ് സൂക്ഷിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. തണുപ്പുള്ള ഉണങ്ങിയ സ്ഥലത്താവണം ഇത് സൂക്ഷിക്കേണ്ടത്. ഇല്ലെങ്കിൽ പൂപ്പൽ ഉണ്ടാവാനും ഓട്ട്സ് പെട്ടെന്ന് കേടുവരാനും കാരണമാകുന്നു.
2. വായുക്കടക്കാത്ത പാത്രം
പൊടിപടലങ്ങളും ഈർപ്പവും ആഗിരണം ചെയ്താൽ ഓട്ട്സ് പെട്ടെന്ന് നശിച്ചുപോകുന്നു. അതിനാൽ തന്നെ ഇത് വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇങ്ങനെ സൂക്ഷിക്കുമ്പോൾ ഓട്ട്സ് എത്രദിവസം വരെയും കേടുവരാതിരിക്കും.
3. ഫ്രീസ് ചെയ്യാം
രുചിയും ഘടനയോ മാറാതെ തന്നെ ഓട്ട്സ് ഫ്രീസറിൽ സൂക്ഷിക്കാൻ സാധിക്കും. ഫ്രീസ് ചെയ്യുമ്പോൾ എത്ര ദിവസം വരെയും ഇത് കേടുവരാതെ ഫ്രഷായിരിക്കുന്നു. ആവശ്യം ഉള്ളപ്പോൾ മാത്രം ഫ്രീസറിൽ നിന്നും എടുത്ത് ഉപയോഗിച്ചാൽ മതി.
4. കീടശല്യം ഇല്ലാതാക്കാം
ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഇതിൽ കീടശല്യം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതുമൂലം ഓട്ട്സ് പെട്ടെന്ന് കേടുവരുകയും ചെയ്യുന്നു.
5. ശ്രദ്ധിക്കാം
ഓട്ട്സ് ദിവസങ്ങളോളം കേടുവരാതിരിക്കാൻ ഇത്രയും മാത്രം ചെയ്താൽ മതി. ഈർപ്പവും ചൂടും ഏൽക്കാത്ത സ്ഥലത്ത് വായുക്കടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാം. ശരിയായ രീതിയിൽ സൂക്ഷിച്ചാൽ ഓട്ട്സ് ദീർഘകാലം കേടുവരാതിരിക്കും.


