ഭക്ഷണാവശിഷ്ടങ്ങൾ പറ്റിയിരിക്കാൻ സാധ്യതയുള്ളതുകൊണ്ട് തന്നെ ഓരോ ഉപയോഗം കഴിയുമ്പോഴും അടുക്കള ഭാഗങ്ങൾ നന്നായി തുടച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

വീടിന്റെ ഹൃദയ ഭാഗമാണ് അടുക്കള. കൂടുതൽ സമയവും അടുക്കളയിലാണ് നമ്മൾ ചിലവഴിക്കാറുള്ളത്. അതിനാൽ തന്നെ അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതും പ്രധാനമാണ്. ഭക്ഷണാവശിഷ്ടങ്ങൾ പറ്റിയിരിക്കാൻ സാധ്യതയുള്ളതുകൊണ്ട് തന്നെ ഓരോ ഉപയോഗം കഴിയുമ്പോഴും അടുക്കള ഭാഗങ്ങൾ നന്നായി തുടച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. അടുക്കളയിലെ പറ്റിപ്പിടിച്ച കറയും അഴുക്കും ഇല്ലാതാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.

ഡിഷ് സോപ്പ്

ഡിഷ് സോപ്പ് ഉപയോഗിച്ച് അടുക്കളയിൽ പറ്റിപ്പിടിച്ച അഴുക്കിനെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. ഉപയോഗം കഴിഞ്ഞാൽ ഉടൻ തന്നെ ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് നന്നായി കഴുകിയാൽ മതി.

വിനാഗിരി

അടുക്കള മാത്രമല്ല വീട് മുഴുവനായും വൃത്തിയാക്കാൻ വിനാഗിരി മതി. കറപിടിച്ച ഭാഗത്ത് വിനാഗിരി തളിച്ചതിന് ശേഷം നന്നായി ഉരച്ച് കഴുകാം. ഇത് ഏത് കഠിന കറയെയും എളുപ്പത്തിൽ നീക്കം ചെയ്യുന്നു.

ബേക്കിംഗ് സോഡ

വിനാഗിരിക്ക് പകരം ബേക്കിംഗ് സോഡ ഉപയോഗിച്ചും അടുക്കള എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. ബേക്കിംഗ് സോഡ കുഴമ്പ് രൂപത്തിലാക്കിയതിന് ശേഷം കറയുള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കണം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴുകിക്കളഞ്ഞാൽ മതി.

മൈക്രോഫൈബർ തുണി

നനവുള്ള മൈക്രോഫൈബർ തുണി ഉപയോഗിച്ചും അടുക്കള വൃത്തിയാക്കാൻ സാധിക്കും. കറയും അഴുക്കുമുള്ള ഭാഗങ്ങളിൽ മൈക്രോഫൈബർ തുണി ഉപയോഗിച്ച് നന്നായി തുടച്ചെടുത്തൽ മാത്രം മതി.