ബാക്കിവന്ന ഭക്ഷണം ശരിയായ രീതിയിൽ ചൂടാക്കിയതിന് ശേഷം മാത്രമേ സൂക്ഷിക്കാൻ പാടുള്ളൂ. ഇത് അണുക്കളെ നശിപ്പിക്കാനും ഭക്ഷണത്തിന്റെ രുചി നിലനിർത്താനും സഹായിക്കുന്നു. 

ഭക്ഷണം ശരിയായ രീതിയിൽ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. അത് പുറത്ത് നിന്നും വാങ്ങുന്നതാണെങ്കിലും വീട്ടിൽ ഉണ്ടാക്കുന്നതാണെങ്കിലും ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ട്. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾക്ക് ഒരു പ്രത്യേക രുചിയാണ്. എന്നാൽ എവിടെയും വൃത്തിയും വെടിപ്പോടെയും മാത്രമേ ഭക്ഷണം പാകം ചെയ്യാനും സൂക്ഷിക്കാനും പാടുള്ളു. ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

കൈകൾ കഴുകാം

ഭക്ഷണം ഉണ്ടാക്കുന്നതിന് മുമ്പ് കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകാൻ ശ്രദ്ധിക്കണം. ഇത് അണുക്കളെ നശിപ്പിക്കാൻ സഹായിക്കുന്നു. ഇല്ലെങ്കിൽ അണുക്കൾ ഭക്ഷണത്തിൽ പടരാൻ സാധ്യതയുണ്ട്. കൂടാതെ പുറത്ത് നിന്ന് വരുമ്പോഴും, മൽസ്യം, മാംസം, പച്ചക്കറികൾ തുടങ്ങിയവ മുറിക്കുമ്പോഴും കൈകൾ കഴുകാൻ ശ്രദ്ധിക്കണം.

പൊതിഞ്ഞ് സൂക്ഷിക്കരുത്

ഭക്ഷണ സാധനങ്ങളും, പച്ചക്കറികളും ഒരിക്കലും ഫ്രിഡ്ജിൽ പൊതിഞ്ഞ് സൂക്ഷിക്കാൻ പാടില്ല. ഭക്ഷണ സാധനങ്ങൾ കേടുവരാതെ ഇരിക്കണെമെങ്കിൽ നല്ല വായുസഞ്ചാരം ലഭിക്കണം. അതിനാൽ തന്നെ പൊതിഞ്ഞ് സൂക്ഷിക്കുന്നത് ഒഴിവാക്കാം.

ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കാം

ഭക്ഷണ സാധനങ്ങൾ കേടുവരാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നല്ലതാണ്. എന്നാൽ ഓരോ ഭക്ഷണത്തിനും വ്യത്യസ്തമായ തണുപ്പും സംരക്ഷണവുമാണ് അത്യാവശ്യം. അതിനാൽ തന്നെ ഓരോന്നും അതാത് തട്ടുകളിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഉദാഹരണത്തിന് മാംസങ്ങളുടെ കൂടെ പച്ചക്കറികൾ സൂക്ഷിക്കരുത്. ഇത് ഭക്ഷണ സാധനങ്ങൾ കേടുവരാൻ കാരണമാകുന്നു.

ബാക്കിവന്ന ഭക്ഷണം ചൂടാക്കണം

ബാക്കിവന്ന ഭക്ഷണം ശരിയായ രീതിയിൽ ചൂടാക്കിയതിന് ശേഷം മാത്രമേ സൂക്ഷിക്കാൻ പാടുള്ളൂ. ഇത് അണുക്കളെ നശിപ്പിക്കാനും ഭക്ഷണത്തിന്റെ രുചി നിലനിർത്താനും സഹായിക്കുന്നു.

ഭക്ഷണം തണുപ്പിക്കണം

പാത്രത്തിൽ അടച്ച് സൂക്ഷിക്കുന്നതിന് മുമ്പ് ചൂടാക്കിയ ഭക്ഷണം പൂർണമായും തണുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ചൂടുള്ള ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. കാരണം ഇതിൽ അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.