തിരക്കുകൾക്കിടയിൽ പലപ്പോഴും അടുക്കള വൃത്തിയാക്കാൻ നമ്മൾ വിട്ടുപോകുന്നു. വൈകുംതോറും ഇത് വൃത്തിയാക്കാൻ ബുദ്ധിമുട്ടാവുകയും ചെയ്യും. വെളിച്ചെണ്ണ ഉപയോഗിച്ച് എളുപ്പത്തിൽ അടുക്കള വൃത്തിയാക്കാം.
വീടിന്റെ ഹൃദയഭാഗമാണ് അടുക്കള. അതിനാൽ തന്നെ എപ്പോഴും വൃത്തിയോടെ സൂക്ഷിക്കേണ്ട ഇടമാണിത്. എന്നാൽ തിരക്കുകൾക്കിടയിൽ പലപ്പോഴും അടുക്കള വൃത്തിയാക്കാൻ നമ്മൾ വിട്ടുപോകുന്നു. വൈകുംതോറും ഇത് വൃത്തിയാക്കാൻ ബുദ്ധിമുട്ടാവുകയും ചെയ്യും. എന്നാൽ പറ്റിപ്പിടിച്ച അഴുക്കും കറയും ഇനി എളുപ്പം വൃത്തിയാക്കാൻ സാധിക്കും. വെളിച്ചെണ്ണ മാത്രം മതി. ഇങ്ങനെ ചെയ്തു നോക്കൂ.
1.തടിപ്പാത്രങ്ങൾ
തടിപ്പാത്രങ്ങൾ വൃത്തിയാക്കാൻ വെളിച്ചെണ്ണ നല്ലതാണ്. കഴുകി തുടച്ചതിന് ശേഷം വെളിച്ചെണ്ണ പാത്രത്തിൽ നന്നായി തേച്ചുപിടിപ്പിക്കണം. ഇത് തടിപ്പാത്രങ്ങളിൽ പറ്റിപ്പിടിച്ച കറയേയും അഴുക്കിനേയും എളുപ്പം ഇല്ലാതാക്കുന്നു. പാത്രങ്ങൾ കൂടുതൽ വൃത്തിയുള്ളതാവുകയും ചെയ്യുന്നു.
2. സിങ്ക് വൃത്തിയാക്കാം
മങ്ങിയ അടുക്കള സിങ്ക് തിളക്കമുള്ളതാകാനും വെളിച്ചെണ്ണ മതി. സിങ്ക് കഴുകിയതിന് ശേഷം എണ്ണ മൃദുലമായ തുണിയിൽ മുക്കി നന്നായി തുടച്ചെടുത്താൽ മതി. സ്റ്റെയിൻലെസ് സ്റ്റീൽ സിങ്കും ഇത്തരത്തിൽ വൃത്തിയാക്കാൻ സാധിക്കും.
3. ഗ്യാസ് സ്റ്റൗ വൃത്തിയാക്കാം
പാചകം ചെയ്യുന്നതുകൊണ്ട് തന്നെ ഗ്യാസ് സ്റ്റൗവിൽ കറയും അഴുക്കും ധാരാളം ഉണ്ടാകുന്നു. ഇത് വൃത്തിയാക്കാനും വെളിച്ചെണ്ണ മതി. നനവുള്ള തുണി ഉപയോഗിച്ച് ഗ്യാസ് സ്റ്റൗ വൃത്തിയായി തുടയ്ക്കണം. അതുകഴിഞ്ഞ് സ്റ്റൗവിൽ എണ്ണ തേച്ചുപിടിപ്പിച്ചാൽ മതി. ഗ്യാസ് സ്റ്റൗ തിളക്കമുള്ളതാകും.


