പഴങ്ങളും പച്ചക്കറികളും സൂക്ഷിക്കുന്നതിന് മുമ്പ് കഴുകുന്ന ശീലം ഒഴിവാക്കാം. ഇത് പച്ചക്കറികൾ പെട്ടെന്നു കേടുവരാൻ കാരണമാകുന്നു. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്. 

പഴങ്ങളും പച്ചക്കറികളും വീട്ടിൽ ധാരാളം വാങ്ങി സൂക്ഷിക്കുന്നവരാണ് നമ്മൾ. എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഇവ പെട്ടെന്ന് കേടായിപ്പോകുന്നു. പഴങ്ങളും പച്ചക്കറികളും സൂക്ഷിക്കുന്നതിന് മുമ്പ് കഴുകുന്ന ശീലം ഒഴിവാക്കാം. ഇത് പച്ചക്കറികൾ പെട്ടെന്നു കേടുവരാൻ കാരണമാകുന്നു. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

1.കൈകൾ കഴുകാം

പച്ചക്കറികളും, പഴങ്ങളും വൃത്തിയാക്കുന്നതിന് മുമ്പ് കൈകൾ നന്നായി കഴുകാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ കൈകളിലെ അഴുക്കും അണുക്കളും പച്ചക്കറികളിൽ പടരുന്നു. കുറഞ്ഞത് 20 സെക്കന്റെങ്കിലും പച്ചക്കറികൾ കഴുകാൻ ശ്രദ്ധിക്കണം.

2. ഒഴുകുന്ന വെള്ളത്തിൽ കഴുകാം

പച്ചക്കറികളും പഴങ്ങളും ഒഴുകുന്ന വെള്ളത്തിൽ കഴുകാൻ ശ്രദ്ധിക്കണം. ഇത് അഴുക്കിനെയും അണുക്കളെയും എളുപ്പം നീക്കം ചെയ്യാൻ സഹായിക്കുന്നു. സാധ്യമെങ്കിൽ തൊലി കളഞ്ഞതിന് ശേഷം കഴുകുന്നതാണ് നല്ലത്.

3. സോപ്പ് ഉപയോഗിക്കരുത്

സോപ്പ് വെള്ളം ഉപയോഗിച്ച് ഒരിക്കലും പഴങ്ങളും പച്ചക്കറികളും കഴുകരുത്. ഇത് പച്ചക്കറികൾ പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. ഇവ ശുദ്ധമായ വെള്ളത്തിൽ കഴുകുന്നതാണ് ഉചിതം. ഉപയോഗിക്കുന്നതിന് മുമ്പ് കേടുവന്ന ഭാഗങ്ങൾ മുറിച്ചുകളയാനും മറക്കരുത്.

4. പ്രത്യേക പരിചരണം

ചിലയിനം പഴങ്ങൾക്കും പച്ചക്കറികൾക്കും പ്രത്യേക പരിചരണം ആവശ്യമാണ്. ലെറ്റൂസ് പോലെയുള്ള ഇലക്കറികൾ പാത്രത്തിൽ തണുത്ത വെള്ളമെടുത്ത് കുറച്ച് നേരം മുക്കിവയ്ക്കണം. പുറംഭാഗത്തുള്ള ഇലകൾ ഒഴിവാക്കി വൃത്തിയാക്കുന്നതാണ് നല്ലത്.