പലരും ഇത്തരം സാഹചര്യങ്ങളിൽ പൂപ്പലിന് മുകളിലൂടെ പെയിന്റ് ചെയ്യാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് ഇതിനുള്ള പരിഹാരമല്ല വീട്ടിൽ പൂപ്പൽ ഉണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം

പൂപ്പൽ പിടിച്ച ചുമരും സീലിങ്ങും അങ്ങനെ തന്നെ വെച്ചിരുന്നാൽ കൂടുതൽ പൂപ്പൽ ഉണ്ടാകാനോ അല്ലെങ്കിൽ വീടിന് കേടുപാടുകൾ സംഭവിക്കാനോ സാധ്യതയുണ്ട്. പലരും ഇത്തരം സാഹചര്യങ്ങളിൽ പൂപ്പലിന് മുകളിലൂടെ പെയിന്റ് ചെയ്യാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് ഇതിനുള്ള പരിഹാരമല്ല വീട്ടിൽ പൂപ്പൽ ഉണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. 

1. പൂപ്പലിന് മുകളിലൂടെ പെയിന്റ് ചെയ്യുന്നത് താൽകാലിക പരിഹാരം മാത്രമാണ് കാണുന്നത്. അതിനാൽ തന്നെ ഇങ്ങനെ ചെയ്യുന്നത് ഒഴിവാക്കാം. 

2. ഇത്തരത്തിൽ പെയിന്റ് ചെയ്താൽ ചുമരിലുണ്ടായ പൂപ്പലിനെ മറയ്ക്കാൻ സാധിക്കുമെങ്കിലും ഇത് പിന്നെയും വളരുകയും പെയിന്റ് ഇളകി വരാനും കാരണമാകുന്നു. കൂടാതെ മറ്റ്‌ സ്ഥലങ്ങളിലേക്ക് പടരാനും സാധ്യത കൂടുതലാണ്. 

3. പൂപ്പൽ ഉണ്ടാകുമ്പോൾ താൽകാലിക പരിഹാരമല്ല ഇതിന് ആവശ്യമുള്ളത്. അതിലുപരി വേരോടെ പൂപ്പലിനെ ഇല്ലാതാക്കുകയാണ് ചെയ്യേണ്ടത്. ഈർപ്പത്തിന്റെ അളവ് കൂടുമ്പോഴാണ് ഇത്തരത്തിൽ പൂപ്പൽ ഉണ്ടാകുന്നത്. 

4. പൂപ്പലിന് മുകളിലായി പെയിന്റ് ചെയ്യുമ്പോൾ, പെയിന്റ് പൊങ്ങിവരാനും ഇളകി പോകാനുമൊക്കെ സാധ്യതയുണ്ട്. 

5. വീടിനുള്ളിൽ പൂപ്പൽ ഉണ്ടാകുമ്പോൾ അതിന്റെ കാരണം നിരീക്ഷിച്ചതിന് ശേഷം അതിനെ വേരോടെ നശിപ്പിക്കാനുള്ള കാര്യങ്ങൾ ചെയ്യാം.

6. ഷവർ, ഡ്രെയിൻ പൈപ്പ്, എക്സ്ഹോസ്റ്റ് ഫാൻ തുടങ്ങിയ കാര്യങ്ങൾ കൊണ്ടാണ് വീടിനുള്ളിൽ പൂപ്പൽ ഉണ്ടാകുന്നത്. 

7. ഫിനിഷ്ഡ് വുഡ്, ഗ്ലാസ്, കൗണ്ടർടോപ് തുടങ്ങിയ പ്രതലങ്ങൾ വൃത്തിയാക്കാൻ ബൊട്ടാണിക്കൽ ക്ലീനർ സ്പ്രേ ചെയ്തതിന് ശേഷം മൈക്രോഫൈബർ തുണി ഉപയോഗിച്ച് നന്നായി തുടച്ചെടുത്താൽ മതി.

8. ലെതർ പോലുള്ള പ്രതലങ്ങളിൽ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കാം. ശേഷം സാൻഡ്പേപ്പർ ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകണം. 

9. നന്നായി വൃത്തിയാക്കിയതിന് ശേഷം മാത്രം ചുമര് വീണ്ടും പെയിന്റ് ചെയ്യാം. വെള്ളം അടിസ്ഥാനമാക്കിയുള്ള പെയിന്റ് ഉപയോഗിക്കുന്നതാണ് നല്ലത്.