പ്രഷർ കുക്കർ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രഷർ കുക്കർ ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ഇന്ന് അടുക്കള ജോലികൾ എളുപ്പമാക്കാൻ പലതരം മാർഗ്ഗങ്ങളുണ്ട്. ഇവ ഉപയോഗിച്ച് കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ ഭക്ഷണം തയാറാക്കാൻ സാധിക്കും. ഓരോ ഭക്ഷണത്തിനും അതിന്റേതായ രുചിയുണ്ട്. അത് നഷ്ടപ്പെടാതെ പാകം ചെയ്തെടുക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. പ്രഷർ കുക്കറിൽ പാചകം ചെയ്യുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
1.ഇലക്ട്രിക് കുക്കർ
നമ്മുടെ ജീവിത രീതികൾക്ക് അനുസരിച്ചാണ് ഓരോ വസ്തുക്കളും വാങ്ങുന്നത്. ഇലക്ട്രിക് കുക്കർ ഉപയോഗിക്കുമ്പോൾ പാകം ചെയ്യേണ്ടത് എങ്ങനെയാണെന്ന് നേരത്തെ സെറ്റ് ചെയ്തു വെയ്ക്കാനും എളുപ്പത്തിൽ നിയന്ത്രിക്കാനുമൊക്കെ സാധിക്കുന്നു. എന്നാൽ സ്റ്റൗടോപ് കുക്കറിൽ ഇലക്ട്രിക് കുക്കറിനെക്കാളും ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ പാചകവും അതിനനുസരിച്ച് എളുപ്പമാകുന്നു.
2. സുരക്ഷിതത്വം
പ്രഷർ കുക്കർ ഉപയോഗിച്ച് സുരക്ഷിതമായി പാചകം ചെയ്യുക എന്നത് വളരെ പ്രധാനമാണ്. ശരിയായ രീതിയിൽ പ്രഷർ കുക്കറിന്റെ റബ്ബർ ഗാസ്‌കെറ്റ് ഘടിപ്പിക്കാതിരിക്കുക, പ്രഷർ വാൽവ് വൃത്തിയാക്കാതിരിക്കുക, മൂടി ശരിയായ രീതിയിൽ അടയ്ക്കാതിരിക്കുക എന്നീ കാരണങ്ങൾ കൊണ്ട് അപകടങ്ങൾ സംഭവിക്കാം. അതിനാൽ തന്നെ പ്രഷർ കുക്കർ ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്.
3. മുൻകരുതലുകൾ
പ്രഷർ കുക്കർ ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ എപ്പോഴും മുൻകരുതലുകൾ എടുക്കാൻ ശ്രദ്ധിക്കണം. കുക്കറിൽ അമിതമായി സാധനങ്ങൾ കുത്തിനിറയ്ക്കരുത്. പാചകം ചെയ്യുന്ന സമയത്ത് എപ്പോഴും അവിടെ ശ്രദ്ധയുണ്ടായിരിക്കണം.
4. ശ്രദ്ധിക്കാം
പ്രഷർ കുക്കർ ഉപയോഗിച്ച് പാചകം ചെയ്യേണ്ടത് എങ്ങനെയാണെന്നും ഒഴിവാക്കേണ്ട അബദ്ധങ്ങൾ എന്തൊക്കെയാണെന്നും വ്യക്തമായ ധാരണ നിങ്ങൾക്കുണ്ടാവേണ്ടതുണ്ട്. ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാവാം.
