പഴുക്കാത്ത പഴങ്ങൾ ഫ്രീസറിലോ ഫ്രിഡ്ജിലോ സൂക്ഷിക്കുന്നത് ഒഴിവാക്കണം. പഴുക്കാൻ തുടങ്ങിയവയാണ് ഫ്രീസറിൽ വയ്ക്കേണ്ടത്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

രുചിയിലും ഘടനയിലും മാറ്റങ്ങൾ ഉണ്ടാവാതെ ദിവസങ്ങളോളം പഴങ്ങൾ കേടുവരാതിരിക്കാൻ ഫ്രീസറിൽ സൂക്ഷിക്കുന്നതാണ് നല്ലത്. എന്നാൽ ശരിയായ രീതിയിൽ പഴങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചില്ലെങ്കിൽ ഇത് പെട്ടെന്ന് കേടാകുന്നു. പഴുക്കാത്ത പഴങ്ങൾ ഫ്രീസറിലോ ഫ്രിഡ്ജിലോ സൂക്ഷിക്കുന്നത് ഒഴിവാക്കണം. പഴുക്കാൻ തുടങ്ങിയവയാണ് ഫ്രീസറിൽ വയ്ക്കേണ്ടത്. ഇനി അമിതമായി പഴുത്ത പഴങ്ങളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

ഫ്ലാഷ് ഫ്രീസ് ചെയ്യാം

ബേക്കിംഗ് ഷീറ്റ് എടുത്തതിന് ശേഷം പാച്ച്മെന്റ് പേപ്പർ ഉപയോഗിച്ച് ട്രേ പോലെയാക്കാം. ശേഷം പഴങ്ങൾ അതിലേക്ക് വയ്ക്കണം. അതേസമയം പഴങ്ങൾ ഒരുമിച്ച് സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് പഴങ്ങൾ പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. 4 മണിക്കൂറോളം ഇത് ഫ്രീസറിൽ തന്നെ വെച്ചതിന് ശേഷം വായുകടക്കാത്ത പാത്രത്തിലാക്കി സൂക്ഷിച്ചാൽ മതി.

ബെറീസ്

സ്ട്രോബെറി, റാസ്പ്ബെറി, ബ്ലൂബെറി എന്നിവ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കണം. ഇതിന്റെ തണ്ടുകൾ മുറിച്ചുമാറ്റിയതിന് ശേഷം ഫ്ലാഷ് ഫ്രീസ് രീതിയിൽ സൂക്ഷിക്കാവുന്നതാണ്.

വാഴപ്പഴം

നന്നായി പഴുത്ത വാഴപ്പങ്ങൾ തൊലികളഞ്ഞ് കഷ്ണങ്ങളാക്കി മുറിച്ചെടുക്കണം. ഇത് സ്മൂത്തിയിലൊക്കെ ഇട്ടു കുടിക്കുന്നത് നല്ലതായിരിക്കും.

ആപ്പിൾ, പിയർ

കഷ്ണങ്ങളാക്കി മുറിച്ചെടുത്തതിന് ശേഷം അതിലേക്ക് ചെറിയ അളവിൽ നാരങ്ങ നീര് പിഴിഞ്ഞൊഴിക്കാം. ഇത് പഴങ്ങളുടെ നിറം മാറുന്നതിനെ തടയുന്നു.

വിത്തുള്ള പഴങ്ങൾ

പീച്ച്, പ്ലംസ് തുടങ്ങിയ പഴങ്ങൾ കഷ്ണങ്ങളാക്കി മുറിച്ച് സൂക്ഷിക്കാവുന്നതാണ്. ആവശ്യമെങ്കിൽ തൊലി കളയാം.

മുന്തിരി

നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം ഈർപ്പം കളഞ്ഞ് മുന്തിരി ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. ഫ്രീസറിൽ സൂക്ഷിക്കുന്ന പഴങ്ങൾ 8 മാസംവരെ കേടുവരാതിരിക്കും. അതേസമയം ശരിയായ രീതിയിൽ ഇത് സൂക്ഷിക്കേണ്ടതുണ്ട്. വായുകടക്കാത്ത പാത്രത്തിലാക്കിയാവണം പഴങ്ങൾ സൂക്ഷിക്കേണ്ടത്.