നിരവധി ഉപയോഗങ്ങളുള്ള ഒന്നാണ് അലുമിനിയം ഫോയിൽ. ഭക്ഷണങ്ങൾ പൊതിയാനും ചൂടാക്കാനുമെല്ലാം ഇത് ഉപയോഗിക്കാറുണ്ട്. പുനരുപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.

ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാൻ നമ്മൾ അലുമിനിയം ഫോയിൽ ഉപയോഗിക്കാറുണ്ട്. ഒരിക്കൽ ഉപയോഗിച്ച് കഴിഞ്ഞാൽ ഇത് പുനരുപയോഗിക്കുന്നവരും ഏറെയാണ്. ഭക്ഷണങ്ങൾ സൂക്ഷിക്കുന്നത് നല്ലതാണെങ്കിലും എല്ലാത്തരം ഭക്ഷണ സാധനങ്ങളും അലുമിനിയം ഫോയിലിൽ സൂക്ഷിക്കാൻ സാധിക്കില്ല. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.

  1. അലുമിനിയം ഫോയിലിൽ ഭക്ഷണാവശിഷ്ടങ്ങളും അഴുക്കും കറയും ഇല്ലെങ്കിൽ ഇത് പുനരുപയോഗിക്കുന്നതുകൊണ്ട് പ്രശ്നമില്ല. ഇനി ഇതിൽ കറുത്ത പുള്ളികളോ നിറ വ്യത്യാസമോ ഉണ്ടായാലും അലുമിനിയം ഫോയിൽ പുനരുപയോഗിക്കുന്നത് സുരക്ഷിതമാണ്.

2. ഒരിക്കൽ ഉപയോഗിച്ചതിന് ശേഷം അലുമിനിയം ഫോയിൽ ഉപേക്ഷിക്കേണ്ടതില്ല. വീണ്ടും ഉപയോഗിക്കാൻ നിങ്ങൾ താല്പര്യപ്പെടുന്നുണ്ടെങ്കിൽ, ഭക്ഷണം സൂക്ഷിക്കുന്ന സമയത്ത് ഒരു പാച്മെന്റ് പേപ്പർ വെച്ചതിന് ശേഷം ഉപയോഗിച്ചാൽ മതി.

3. ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാനും, ചൂടാക്കാനും, അടുക്കള ആവശ്യങ്ങൾക്കും ഇത് ഉപയോഗിക്കാവുന്നതാണ്. അതേസമയം പാകം ചെയ്യുമ്പോൾ ചെറിയ ചൂടിൽ വേവിക്കാൻ ശ്രദ്ധിക്കണം.

4. സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകിയെടുത്തതിന് ശേഷം അലുമിനിയം ഫോയിൽ പുനരുപയോഗിക്കാവുന്നതാണ്. വൃത്തിയുള്ള സ്പോഞ്ച് ഉപയോഗിച്ച് ഇത് ഉരച്ച് കഴുകിയാൽ മതി.