അടുക്കള പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നത് ഒട്ടുമിക്ക ആളുകൾക്കും ഇഷ്ടമില്ലാത്ത കാര്യമാണ്. കൂടുതൽ സമയം ചിലവഴിക്കേണ്ടി വരുന്നതുകൊണ്ടാണ് പലരും മടിക്കുന്നത്. എന്നാൽ കരിപിടിച്ച പാത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. ഇങ്ങനെ ചെയ്യൂ.
അടുക്കള പാത്രങ്ങൾ കഴുകുന്നത് ഒരു ബോറൻ പണിയായിട്ടാണ് എല്ലാവരും കണക്കാക്കുന്നത്. പ്രത്യേകിച്ചും കരിപിടിച്ച പാത്രങ്ങൾ കഴുകി വൃത്തിയാക്കാൻ കൂടുതൽ സമയം ചിലവഴിക്കേണ്ടി വരുന്നു. എന്നാൽ കൂടുതൽ സമയം ചിലവഴിക്കാതെ തന്നെ എളുപ്പത്തിൽ കരിപിടിച്ച പാത്രങ്ങൾ വൃത്തിയാക്കാൻ സാധിക്കും . ഇത്രയും ചെയ്താൽ മതി.
1.ഉപയോഗം കഴിഞ്ഞ തേയിലപ്പൊടി
ചായകുടി കഴിഞ്ഞതിന് ശേഷം അതിന്റെ കൊത്ത് കളയേണ്ടതില്ല. അതിലുള്ള വെള്ളം പൂർണമായും അരിച്ചുകളഞ്ഞതിന് ശേഷം ഇത് ഉപയോഗിക്കാവുന്നതാണ്.
2. തേയിലക്കൊത്ത് പാത്രത്തിലിടാം
അരിച്ചുവെച്ച തേയിലക്കൊത്ത് കരിപിടിച്ച പാത്രത്തിലേക്ക് ഇടണം. കരിയുള്ള ഭാഗങ്ങളിൽ മുഴുവനും ഇട്ടതിന് ശേഷം അതിലേക്ക് വെള്ളമൊഴിച്ച് നിറയ്ക്കാം. കരി പെട്ടെന്ന് അലിയാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
3. തിളപ്പിക്കണം
വെള്ളം നിറച്ച കരിപ്പാത്രം ഗ്യാസ് സ്റ്റൗവിൽ വെച്ച് നന്നായി തിളപ്പിക്കണം. ചെറുതീയിൽ 15 മിനിറ്റ് തിളപ്പിക്കാം. ഇത് പറ്റിപ്പിടിച്ച കരിയെ വേഗത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്നു.
4. തണുപ്പിക്കാം
15 മിനിറ്റ് തിളപ്പിച്ചതിന് ശേഷം വെള്ളം നന്നായി തണുപ്പിക്കാൻ ശ്രദ്ധിക്കണം. അതുകഴിഞ്ഞ് മാത്രമേ ഉരച്ച് കഴുകാൻ പാടൂള്ളൂ.
5. വൃത്തിയാക്കേണ്ടത് ഇങ്ങനെ
വൃത്തിയുള്ള സ്‌ക്രബർ ഉപയോഗിച്ച് കരിപിടിച്ച പാത്രം നന്നായി ഉരച്ച് കഴുകാൻ ശ്രദ്ധിക്കണം. ഇത് കരിയേയും കറയേയും എളുപ്പം നീക്കം ചെയ്യാൻ സഹായിക്കുന്നു. അതുകഴിഞ്ഞ് നല്ല വെള്ളം ഉപയോഗിച്ച് പാത്രം കഴുകിയെടുക്കാം.
6. ശ്രദ്ധിക്കാം
സ്റ്റീൽ, അയൺ, അലുമിനിയം തുടങ്ങിയ പാത്രങ്ങൾ തേയിലക്കൊത്ത് ഉപയോഗിച്ച് വൃത്തിയാക്കാൻ സാധിക്കും. തേയിലയിൽ നേരിയ തോതിൽ അസിഡിറ്റി ഉള്ളതുകൊണ്ടാണ് എളുപ്പം വൃത്തിയാക്കാൻ സാധിക്കുന്നത്. അതേസമയം ഇത് പാത്രങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കുന്നില്ല.


