ഉപയോഗിക്കുന്നതിന് അനുസരിച്ച് ഉപകരണങ്ങളുടെ തിളക്കം നഷ്ടപ്പെടുന്നു. എന്നാൽ ശരിയായ രീതിയിൽ വൃത്തിയാക്കി ഉപയോഗിച്ചാൽ ഉപകരണങ്ങളിലെ തിളക്കം നിലനിർത്താൻ സാധിക്കും. ഇങ്ങനെ ചെയ്തു നോക്കൂ.
ഉപകരണങ്ങൾ എപ്പോഴും തിളക്കത്തോടെയിരിക്കുന്നത് കാണാനാണ് നമുക്ക് ഇഷ്ടം. എന്നാൽ ഉപയോഗിക്കുന്നതിന് അനുസരിച്ച് ഇതിൽ കറ പറ്റുകയും തിളക്കം മങ്ങുകയും ചെയ്യുന്നു. സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കിയതുകൊണ്ട് ഉപകരണങ്ങളിലെ മങ്ങൽ മാറുകയില്ല. ഉപകരണങ്ങൾ തിളക്കമുള്ളതാക്കാൻ നിങ്ങൾ ഇങ്ങനെ ചെയ്യൂ.
- മൈക്രോഫൈബർ തുണി ഉപയോഗിച്ചാവണം ഉപകരണങ്ങൾ വൃത്തിയാക്കേണ്ടത്. എന്നാൽ രാസവസ്തുക്കൾ അടങ്ങിയ ക്ലീനറുകൾ ഉപയോഗിക്കാൻ പാടില്ല. പകരം പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് ഉപകരണങ്ങൾ വൃത്തിയാക്കാവുന്നതാണ്.
2. കറയെ ഇല്ലാതാക്കാനും അണുക്കളെ നശിപ്പിക്കാനും വിനാഗിരി ഉപയോഗിക്കാവുന്നതാണ്. ഇത് വെള്ളത്തിൽ ചേർത്ത് കുപ്പിയിലാക്കി സ്പ്രേ ചെയ്താൽ മതി.
3. കടുത്ത കറകളും എണ്ണമയവും നീക്കം ചെയ്യാൻ കഠിനമല്ലാത്ത ഡിഷ് സോപ്പ് ഉപയോഗിക്കാവുന്നതാണ്. ശേഷം ചെറുചൂട് വെള്ളം ഉപയോഗിച്ച് തുടച്ചെടുക്കാം.
4. ആവശ്യമെങ്കിൽ മിനറൽ ഓയിൽ ഉപയോഗിച്ച് ഉപകരണങ്ങൾ തുടച്ചെടുക്കാം. ഇത് ഉപകരണങ്ങളെ തിളക്കമുള്ളതാക്കുന്നു.
ഈ തെറ്റുകൾ ഒഴിവാക്കാം
- കഠിനമായ വസ്തുക്കൾ ഉപയോഗിച്ച് ഒരിക്കലും ഉപകരണങ്ങൾ തുടയ്ക്കരുത്. ഇത് ഉപകരണങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു.
2. നേരിട്ട് ക്ലീനർ സ്പ്രേ ചെയ്യുന്നത് ഒഴിവാക്കാം. ഇത് ഉപകരണങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു.
3. വൃത്തിയില്ലാത്ത തുണികൾ ഉപയോഗിച്ച് ഒരിക്കലും ഉപകരണങ്ങൾ തുടയ്ക്കരുത്. ഇത് തുണിയിലെ അഴുക്കും അണുക്കളും ഉപകരണത്തിൽ പടരാൻ കാരണമാകുന്നു.


