വിശാലമായ ഈന്തപ്പനയോലകളും, വാഴയിലകളും, കാട്ടുപച്ചയും നിറഞ്ഞതാണ് ട്രോപ്പിക്കൽ വാൾപേപ്പർ ഡിസൈൻ.
വീട് എപ്പോഴും മനോഹരമാക്കി അലങ്കരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. എന്നാൽ ഇതിനൊക്കെ വലിയ ചിലവാകുമെന്നാണ് പലരുടെയും തെറ്റിദ്ധാരണ. വളരെ മിനിമലായി തന്നെ വീടിനുള്ളിലെ ആംബിയൻസ് മൊത്തത്തിൽ മാറ്റാൻ സാധിക്കും. ചുമരുകളാണ് അതിന് മികച്ച ഉദാഹരണങ്ങൾ. ഒഴിഞ്ഞ് കിടക്കുന്ന ചുമരുകൾ ഇനി കഥ പറയട്ടെ. ചുമരുകൾക്ക് നൽകാൻ പറ്റിയ വാൾപേപ്പറുകൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.
ട്രോപ്പിക്കൽ വാൾപേപ്പർ
വിശാലമായ ഈന്തപ്പനയോലകളും, വാഴയിലകളും, കാട്ടുപച്ചയും നിറഞ്ഞതാണ് ട്രോപ്പിക്കൽ വാൾപേപ്പർ ഡിസൈൻ. പുതുമ നിറഞ്ഞ ഈ വാൾപേപ്പർ വീടിനുള്ളിൽ ഭംഗിയും, പ്രകൃതിദത്ത ഊർജ്ജവും നൽകുന്നു. ലിവിങ് റൂം, പ്രവേശന കവാടം തുടങ്ങിയ ഭാഗങ്ങളിലാണ് ഇത് നൽകേണ്ടത്.
ഹെറിറ്റേജ് വാൾപേപ്പർ
പുരാതന ചുവർചിത്ര കല, മിനിയേച്ചർ പെയിന്റിങ് എന്നിവയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഹെറിറ്റേജ് വാൾപേപ്പർ രൂപം കൊണ്ടിരിക്കുന്നത്. ഇത് നിങ്ങളുടെ ചുമരുകളെ കഥാകാരന്മാരാക്കി മാറ്റുന്നു. പുരാണ രൂപങ്ങൾ, പഴയ ചരിത്രങ്ങൾ, കൈകൊണ്ട് വരച്ച പ്രതിരൂപങ്ങൾ തുടങ്ങിയവയാണ് ഇതിലുള്ളത്. വീടിനുള്ളിലെ ഇടനാഴികൾ, ഡൈനിങ് ഏരിയ തുടങ്ങിയ സ്ഥലങ്ങളിൽ ഈ ഡിസൈൻ നൽകാം.
ഷീൻവാസെറീ വാൾപേപ്പർ
ഈ വാൾപേപ്പറുകൾ ഷീൻവാസെറീ കലയിൽ നിന്നുമാണ് വരച്ചിരിക്കുന്നത്. എന്നിരുന്നാലും മയിലുകളും, പൂക്കുന്ന മരങ്ങളും, പടരുന്ന വള്ളികളും ഇതിൽ ഉൾപ്പെടുന്നു. റൊമാന്റിക് ആംബിയൻസ് ലഭിക്കുന്ന വിധത്തിലാണ് ഇതിന്റെ വരകൾ. കിടപ്പുമുറി, ഇരിപ്പിടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ഈ വാൾപേപ്പർ ഉപയോഗിച്ച് ഡിസൈൻ ചെയ്യാവുന്നതാണ്.
ഫോക് ഇൻസ്പയേർഡ് വാൾപേപ്പർ
നാടോടി സംസ്കാരത്തെ അനുസ്മരിക്കുംവിധമാണ് ഈ വാൾപേപ്പർ ഡിസൈൻ ചെയ്തിരിക്കുന്നത്. കളിമണ്ണ്, ബീജ് പാലറ്റുകൾ എന്നിവ ഉപയോഗിച്ചാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. മണ്ണിന്റെ നിറവും മിനിമൽ ലുക്കും ഇതിലൂടെ ലഭിക്കുന്നു. പഠനത്തിന് ഉപയോഗിക്കുന്ന സ്ഥലങ്ങൾ, പൂജ മുറി, ലിവിങ് റൂം തുടങ്ങിയ സ്ഥലങ്ങൾക്ക് ഈ ഡിസൈൻ നൽകാവുന്നതാണ്.
സീപ്പിയ വിന്റേജ് വാൾപേപ്പർ
ഗോൾഡൻ അവർ ലൈറ്റിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഡിസൈൻ ഒരുക്കിയിരിക്കുന്നത്. വാം, ആംബർ-ബ്രൗൺ നിറങ്ങൾ മനോഹരമായ ഓർമ്മകളെ അനുസ്മരിപ്പിക്കുന്നു. കിടപ്പുമുറി, ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ ഡിസൈൻ നൽകേണ്ടത്.


