വിദഗ്ധനായ ഇന്റീരിയർ ഡിസൈനറെ കൊണ്ട് തന്നെ വീടിന്റെ ഇന്റീരിയർ ചെയ്യിക്കുന്നതാണ് ഉചിതം. ഇന്റീരിയർ ഒരുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാണ്.

വീടിന്റെ ഇന്റീരിയറിനാണ് ഇന്ന് കൂടുതലും പ്രാധാന്യം കൊടുക്കുന്നത്. പലതരം എലമെന്റുകൾ ചേർത്താണ് വീടിന് ഇന്റീരിയർ ഒരുക്കുന്നത്. സാധ്യമെങ്കിൽ വിദഗ്ധനായ ഇന്റീരിയർ ഡിസൈനറെ കൊണ്ട് തന്നെ ചെയ്യിക്കുന്നതാണ് ഉചിതം. ഇനി വീടിന്റെ ഇന്റീരിയർ നിങ്ങൾ തന്നെയാണ് ചെയ്യുന്നതെങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

ന്യൂട്രൽ നിറങ്ങൾ

വെള്ള, സോഫ്റ്റ് ഗ്രേ, എർത്തി ടോൺ തുടങ്ങിയ നിറങ്ങൾ ചുവരുകൾക്കും ഫർണിച്ചറുകൾക്കും നൽകാം. ഇത് വീടിനകം നല്ല വായുസഞ്ചാരമുള്ള ഇടമാക്കി മാറ്റാൻ സഹായിക്കുന്നു. അതേസമയം കടുംനിറങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

വൃത്തിയാക്കാം

വീടിനുള്ളിൽ സാധനങ്ങൾ വാരിവലിച്ചിടുന്നത് ഒഴിവാക്കണം. ഓരോ വസ്തുക്കളും അതാത് സ്ഥലങ്ങളിൽ തന്നെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വീട് എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കേണ്ടതും വളരെ പ്രധാനമാണ്.

ഗുണമേന്മയുള്ള വസ്തുക്കൾ

വീടിന്റെ ഇന്റീരിയറിന് ഗുണമേന്മയുള്ള വസ്തുക്കൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഫർണിച്ചറുകൾ, അലങ്കാര വസ്തുക്കൾ തുടങ്ങിയവയെല്ലാം ഭംഗിക്കൊപ്പം ഗുണമുള്ളതാണെന്ന് ഉറപ്പ് വരുത്തണം. അതേസമയം ട്രെൻഡ് മനസിലാക്കിയാവണം സാധനങ്ങൾ വാങ്ങേണ്ടത്.

വായുസഞ്ചാരം ഉണ്ടാവണം

വീടിനുള്ളിൽ നന്നായി വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിനാൽ തന്നെ സാധനങ്ങൾ വീടിനുള്ളിൽ തിക്കിനിറച്ച് വെയ്ക്കുന്നത് ഒഴിവാക്കാം. ഇത് വായു തങ്ങി നിൽക്കാൻ കാരണമാകുന്നു.

സ്മാർട്ട് ഫർണിച്ചറുകൾ

ഒന്നിലധികം ഉപയോഗമുള്ള മൾട്ടി പർപ്പസ് ഫർണിച്ചറുകൾ വാങ്ങുന്നതാണ് നല്ലത്. ഇത്തരം ഫർണിച്ചറുകൾ ഉപയോഗിക്കാൻ എളുപ്പമാണ്. ഇതിന് കൂടുതൽ സ്‌പേസും ആവശ്യം വരുന്നില്ല.

ലൈറ്റിങ് ശ്രദ്ധിക്കാം

ലൈറ്റുകൾക്ക് വീടിന്റെ ആമ്പിയൻസിനെ മാറ്റാൻ സാധിക്കും. ഓരോ മുറിക്കും അനുയോജ്യമായ ലൈറ്റുകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഡെക്കർ ലാമ്പുകളും നല്ലതാണ്.

ചെടികൾ വളർത്താം

വീടിനുള്ളിൽ ചെടികൾ വളർത്തുന്നത് ഇന്നൊരു ട്രെൻഡായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇത് വീടിനുള്ളിൽ ശുദ്ധവായുവും സമാധാന അന്തരീക്ഷവും കിട്ടാൻ സഹായിക്കുന്നു.