കണ്ണാടിയിൽ ഉണ്ടാകുന്ന തുരുമ്പിന്റെ പാടുകൾ വൃത്തിയാക്കാൻ ബേക്കിംഗ് സോഡ മതി. ബേക്കിംഗ് സോഡ വെള്ളത്തിൽ ചേർത്ത് കണ്ണാടി നന്നായി തുടച്ചെടുത്താൽ തുരുമ്പിന്റെ പാടുകളും കറയും മാറിക്കിട്ടും.
വീടും മുറികളും വൃത്തിയാക്കുന്നതിനൊപ്പം കണ്ണാടികളും തേച്ചുരച്ച് മിനുക്കാറുണ്ട്. എന്നാൽ ദിവസങ്ങൾ കഴിയുംതോറും കണ്ണാടിയുടെ നിറം മങ്ങുകയും ഭംഗിയില്ലാതാവുകയും ചെയ്യുന്നു. കണ്ണെഴുതുമ്പോഴും പൊട്ടു തൊടുമ്പോഴുമെല്ലാം കണ്ണാടിയാണ് എല്ലാം സഹിക്കേണ്ടി വരുന്നത്. കൂടാതെ വീടിനുള്ളിലെ പൊടിപടലങ്ങൾ അടിക്കുമ്പോൾ കണ്ണാടിയുടെ തിളക്കം മങ്ങുകയും ചെയ്യുന്നു. കണ്ണാടി എപ്പോഴും വൃത്തിയോടെ ഇരിക്കാൻ ഇത്രയും മാത്രം ചെയ്താൽ മതി.
- ആദ്യമേ കണ്ണാടി തുടയ്ക്കാൻ നിക്കരുത്. കണ്ണാടിയുടെ അരികുകളും ഫ്രയിമും തുടച്ച് വൃത്തിയാക്കിയതിന് ശേഷം മാത്രം കണ്ണാടി വൃത്തിയാക്കാൻ ശ്രദ്ധിക്കാം.
2. ചിലർ പേപ്പർ ഉപയോഗിച്ച് കണ്ണാടി വൃത്തിയാക്കാറുണ്ട്. ഇത് എളുപ്പത്തിൽ ജോലി തീർക്കാൻ സഹായിക്കുമെങ്കിലും വൃത്തിയാക്കാൻ നല്ലതല്ല. പേപ്പറിലെ മഷി കണ്ണാടിയിൽ ഒട്ടിയിരിക്കുകയും നിറം മാങ്ങാനും സാധ്യതയുണ്ട്. അതിനാൽ കണ്ണാടി വൃത്തിയാക്കാൻ പേപ്പർ ഉപയോഗിക്കരുത്.
3. ആവശ്യമെങ്കിൽ ഗ്ലാസ് ക്ലീനറുകൾ ഉപയോഗിക്കാവുന്നതാണ്. ഇത് പറ്റിപ്പിടിച്ച കറയെയും പാടുകളെയും എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്നു.
4. കണ്ണാടി വൃത്തിയാക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. മൃദുലമായ തുണികൾ ഉപയോഗിച്ച് തുടയ്ക്കാൻ ശ്രദ്ധിക്കണം. പരപരപ്പുള്ള വസ്തുക്കൾ ഉപയോഗിച്ച് വൃത്തിയാക്കുന്നത് കണ്ണാടിക്ക് പോറൽ ഉണ്ടാക്കുന്നു.
5. മൈക്രോ ഫൈബർ തുണികളാണ് കണ്ണാടി വൃത്തിയാക്കാൻ ഏറ്റവും ഉചിതം. ഇത് മൃദുലമായതുകൊണ്ട് തന്നെ കണ്ണാടിക്ക് പോറൽ ഏൽക്കുകയുമില്ല നന്നായി വൃത്തിയാക്കാനും സാധിക്കുന്നു.
6. കണ്ണാടിയിൽ ഉണ്ടാകുന്ന തുരുമ്പിന്റെ പാടുകൾ വൃത്തിയാക്കാൻ ബേക്കിംഗ് സോഡ മതി. ബേക്കിംഗ് സോഡ വെള്ളത്തിൽ ചേർത്ത് കണ്ണാടി നന്നായി തുടച്ചെടുത്താൽ തുരുമ്പിന്റെ പാടുകളും കറയും മാറിക്കിട്ടും.
7. ബാത്റൂമിനുള്ളിലെ കണ്ണാടി വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കണം. ഈർപ്പം ഉണ്ടാകുന്നതുകൊണ്ട് തന്നെ കണ്ണാടി എപ്പോഴും മങ്ങലോടെ കാണപ്പെടുന്നു. വിനാഗിരിയും വെള്ളവും ചേർത്ത ലായനി ഉപയോഗിച്ച് തുടച്ചെടുത്താൽ കണ്ണാടിയുടെ മങ്ങൽ മാറിക്കിട്ടും.
8. രാസവസ്തുക്കൾ ഉപയോഗിച്ച് കണ്ണാടി വൃത്തിയാക്കുന്നത് ഒഴിവാക്കാം. ഇത് കണ്ണാടിയുടെ മങ്ങൽ അകറ്റി തിളക്കമുള്ളത് ആക്കുമെങ്കിലും ക്രമേണ കണ്ണാടിയുടെ നിറം മങ്ങിപോകാൻ കാരണമാകുന്നു.


