വീട് വൃത്തിയാക്കാൻ രാസവസ്തുക്കൾ അടങ്ങിയ ക്ലീനറുകൾ ഉപയോഗിക്കേണ്ടതില്ല. പ്രകൃതിദത്തമായ രീതിയിൽ വീട്ടിൽ തന്നെ ക്ലീനറുകൾ നിർമ്മിക്കാൻ സാധിക്കും. ഇങ്ങനെ ചെയ്താൽ മതി.

വീട് വൃത്തിയാക്കാൻ എപ്പോഴും പലതരം ക്ലീനറുകൾ നമ്മൾ ഉപയോഗിക്കാറുണ്ട്. ഇവ എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുമെങ്കിലും ക്ലീനറുകളിൽ ധാരാളം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് സാധനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാൻ കാരണമാകുന്നു. എന്നാൽ രാസവസ്തുക്കൾ ഉപയോഗിക്കാതെ വീട്ടിൽ തന്നെ ക്ലീനറുകൾ നിർമ്മിക്കാൻ സാധിക്കും. ഇങ്ങനെ ചെയ്തു നോക്കൂ.

സിട്രസ്

മുന്തിരി, നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങൾ ഉപയോഗിച്ച് ക്ലീനർ നിർമ്മിക്കാൻ സാധിക്കും. ഇവ വെള്ളത്തിൽ പിഴിഞ്ഞ് ഒഴിച്ചതിന് ശേഷം വൃത്തിയാക്കാനുള്ള സ്ഥലത്ത് ഇത് സ്പ്രേ ചെയ്താൽ മതി. സ്പ്രേ ചെയ്ത് കുറച്ചുനേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി തുടച്ച് വൃത്തിയാക്കാം. ഇത് അണുക്കളേയും കറയേയും എളുപ്പം നീക്കം ചെയ്യാൻ സഹായിക്കുന്നു.

ലാവണ്ടർ

ലാവണ്ടർ ചെടിയുടെ സുഗന്ധം ആരെയും ആകർഷിക്കുന്നതാണ്. ഇത് ഉപയോഗിച്ച് വീട് വൃത്തിയാക്കാനുള്ള ക്ലീനറും നമുക്ക് നിർമ്മിക്കാൻ സാധിക്കും. ലാവണ്ടർ ഒരേ സമയം വൃത്തിയാക്കാനും നല്ല സുഗന്ധം പരത്താനും സഹായിക്കുന്നു. ഇതിന്റെ സുഗന്ധതൈലം വെള്ളത്തിൽ ചേർത്ത് വൃത്തിയാക്കാനുള്ള സ്ഥലത്ത് സ്പ്രേ ചെയ്താൽ മതി.

കർപ്പൂരതൈലം

ധാരാളം ഗുണങ്ങൾ അടങ്ങിയ സുഗന്ധതൈലമാണ് കർപ്പൂരതൈലം. ഇത് ഉപയോഗിച്ച് വീട് മുഴുവൻ വൃത്തിയാക്കാൻ സാധിക്കും. ഇത് വെള്ളത്തിൽ ചേർത്തതിന് ശേഷം സ്പ്രേ ചെയ്യാം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴുകി വൃത്തിയാക്കിയാൽ മതി.

ടീ ട്രീ

വൃത്തിയാക്കൽ ജോലി എളുപ്പമാക്കാൻ സഹായിക്കുന്ന സുഗന്ധതൈലമാണ് ടീ ട്രീ. വെള്ളത്തിൽ വിനാഗിരി ചേർത്തതിന് ശേഷം അതിലേക്ക് ചെറിയ അളവിൽ ടീ ട്രീ കൂടെ ചേർക്കാം. ശേഷം വൃത്തിയാക്കാനുള്ള സ്ഥലത്ത് സ്പ്രേ ചെയ്യാവുന്നതാണ്.

ഗ്രാമ്പുവും കറുവപ്പട്ടയും

നിരവധി ഗുണങ്ങൾ അടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളാണ് ഗ്രാമ്പുവും കറുവപ്പട്ടയും. ഇവ ഉപയോഗിച്ചും ക്ലീനർ നിർമ്മിക്കാൻ സാധിക്കും. ഇത് കറയെ എളുപ്പം നീക്കം ചെയ്യുകയും വീടിനുള്ളിൽ നല്ല സുഗന്ധം പരത്താനും സഹായിക്കുന്നു.