ഈർപ്പം ഉണ്ടാകുന്നത് പൂപ്പൽ, ദുർഗന്ധം, ഭിത്തികളിൽ കറുത്ത പാടുകൾ എന്നിവയ്ക്ക് ഇടയാക്കുന്നു. ഇത് പലതരം ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെയ്ക്കുന്നു.
ബാത്റൂമിൽ തുടർച്ചയായി വെള്ളം ഉപയോഗിക്കുന്നതും വെന്റിലേഷൻ കുറയുന്നതും ഈർപ്പം തങ്ങി നിൽക്കാൻ കാരണമാകും. ഈ ഈർപ്പം പൂപ്പൽ, ദുർഗന്ധം, ഭിത്തികളിൽ കറുത്ത പാടുകൾ എന്നിവയ്ക്ക് ഇടയാക്കുന്നു. ഇത് പലതരം ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെയ്ക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ചില ഇൻഡോർ ചെടികൾക്ക് ഈർപ്പം ആഗിരണം ചെയ്യാനും ബാത്റൂം ഫ്രഷും ആരോഗ്യകരവുമാക്കി നിലനിർത്താനും സാധിക്കും. ഈ ചെടികൾ വളർത്തൂ.
സ്നേക്ക് പ്ലാന്റ്
സ്നേക്ക് പ്ലാന്റ് ബാത്റൂമിന് ഏറ്റവും അനുയോജ്യമായ ചെടികളിലൊന്നാണ്. ഇത് വായുവിൽ നിന്ന് ഈർപ്പം വേഗത്തിൽ വലിച്ചെടുക്കുകയും ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിന് അധികം വെളിച്ചം ആവശ്യമില്ല, അതിനാൽ വെളിച്ചം കുറഞ്ഞ ബാത്റൂമുകളിലും ഇത് എളുപ്പത്തിൽ വളരും.
മണി പ്ലാന്റ്
മണി പ്ലാന്റ് ഈർപ്പം കുറയ്ക്കുകയും ബാത്റൂമിലെ ദുർഗന്ധം ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് ഹാങ്ങിങ് പോട്ടിൽ വളർത്തുന്നതാണ് ഏറ്റവും നല്ലത്. ഈ ചെടി പൂപ്പലും ബാക്ടീരിയയും വളരുന്നത് തടയാൻ സഹായിക്കുന്നു. ഇതിന്റെ വളർച്ചയ്ക്ക് അല്പം വെളിച്ചവും ആഴ്ചയിൽ 2-3 തവണ വെള്ളവും മതിയാകും.
ഫേൺ പ്ലാന്റ്
ബാത്‌റൂമിൽ ഈർപ്പം വളരെ കൂടുതലാണെങ്കിൽ ഫേൺ പ്ലാന്റ് വളർത്താം. ഈർപ്പമുള്ള അന്തരീക്ഷത്തിൽ ഇത് എളുപ്പം വളരുകയും അമിതമായ ഈർപ്പത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഫേൺ ചെടികൾ ഈർപ്പം നീക്കം ചെയ്യുക മാത്രമല്ല, ബാത്റൂമിന് ഫ്രഷ്നസ് നൽകാനും സഹായിക്കും.
സ്പൈഡർ പ്ലാന്റ്
സ്പൈഡർ പ്ലാന്റ് കുറഞ്ഞ പരിചരണം ആവശ്യമുള്ള ഒരു ചെടിയാണ്. ഇത് ബാത്ത്റൂമിലെ വായു ശുദ്ധമാക്കുന്നു. ഈർപ്പം, രാസവസ്തുക്കൾ, ദുർഗന്ധം എന്നിവയെ ആഗിരണം ചെയ്യാൻ ഇത് സഹായിക്കുന്നു. ജനാലക്കടുത്തോ ഷെൽഫിലോ വളർത്താവുന്നതാണ്. മിതമായ വെളിച്ചത്തിലും കുറഞ്ഞ വെള്ളത്തിലും ഇത് നന്നായി വളരും.


