വീട്ടിൽ നിന്നും പൂർണമായും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ സാധിക്കുകയില്ല. ചില വസ്തുക്കൾ പുനരുപയോഗിക്കാറുണ്ട്. എന്നാൽ എല്ലാത്തരം പ്ലാസ്റ്റിക്കുകളും പുനരുപയോഗിക്കാൻ കഴിയുന്നതല്ല. അവ ഏതൊക്കെയാണെന്ന് അറിയാം.
പ്ലാസ്റ്റിക് ഉപയോഗം ആരോഗ്യത്തിന് നല്ലതല്ലെങ്കിലും വീട്ടിൽ നിന്നും ഇത് പൂർണമായും ഒഴിവാക്കാൻ സാധിക്കുകയില്ല. കഴിയുന്നത്രയും പുനരുപയോഗിക്കാനാണ് നമ്മൾ നോക്കുന്നത്. എന്നാൽ എല്ലാത്തരം പ്ലാസ്റ്റിക് വസ്തുക്കളും പുനരുപയോഗിക്കാൻ സാധിക്കുകയില്ല. വീട്ടിൽ എപ്പോഴും ഉപയോഗിക്കുന്ന ഈ പ്ലാസ്റ്റിക് വസ്തുക്കൾ പുനരുപയോഗിക്കാൻ പാടില്ല. അവ ഏതൊക്കെയാണെന്ന് അറിയാം.
1. പ്ലാസ്റ്റിക് ഷവർ കർട്ടൻ
ഒട്ടുമിക്ക ഷവർ ലൈനറുകളും പി.വി.സി ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഇവ പെട്ടെന്ന് നശിക്കുകയില്ല. എന്നാൽ പ്ലാസ്റ്റിക് ഷവർ കർട്ടനുകൾ പുനരുപയോഗിക്കാൻ പാടില്ല.
2. പ്ലാസ്റ്റിക് ഗ്രോസറി ബാഗ്
സാധനങ്ങൾ വാങ്ങുമ്പോൾ പലപ്പോഴും ചെറിയ പ്ലാസ്റ്റിക് ബാഗുകളിലാണ് ലഭിക്കുന്നത്. വളരെ തിൻ ആയതിനാൽ തന്നെ ഇത് പുനരുപയോഗിക്കാൻ സാധിക്കുകയുമില്ല. സാധനങ്ങൾ വാങ്ങാൻ പുനരുപയോഗിക്കാൻ കഴിയുന്ന ബാഗുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
3. ഭക്ഷണം വാങ്ങുമ്പോൾ ലഭിക്കുന്ന പാത്രങ്ങൾ
കടയിൽ നിന്നും ഭക്ഷണ സാധനങ്ങൾ വാങ്ങുമ്പോൾ അത് പ്ലാസ്റ്റിക് പാത്രത്തിലാണ് തരാറുള്ളത്. ഇത്തരം പാത്രങ്ങളിൽ കറയും ദുർഗന്ധവും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ ബ്ലാക്ക് പ്ലാസ്റ്റിക് പാത്രങ്ങളിൽ ഡൈ ഉപയോഗിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇത് പുനരുപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
4. പ്ലാസ്റ്റിക് പൊതികൾ
പുനരുപയോഗിക്കാൻ സാധിക്കാത്തതാണ് പ്ലാസ്റ്റിക് പൊതികൾ. ഒരിക്കൽ ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നെയും ഇത് ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു.
5. പ്ലാസ്റ്റിക് പാത്രങ്ങൾ
അടുക്കളയിൽ അധികവും പ്ലാസ്റ്റിക് പാത്രങ്ങളാണ് ഉണ്ടാവുക. ഇത് ഉപയോഗിക്കാനും വൃത്തിയാക്കാനും എളുപ്പമാണ്. എന്നാൽ കാലപ്പഴക്കം ഉണ്ടായാൽ പിന്നീടിത് ഉപയോഗിക്കാൻ സാധിക്കില്ല. കൂടാതെ ഇതിൽ ഭക്ഷണത്തിന്റെ കറ പറ്റിയിരിക്കാനും ദുർഗന്ധം ഉണ്ടാവാനും സാധ്യതയുണ്ട്.


