ചെടികൾ വളർത്താൻ മതിയായ സ്ഥലമില്ലെന്നതാണ് പലരുടെയും പ്രശ്നം. വീടിന്റെ ബാൽക്കണിയിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ഓഷധ സസ്യങ്ങളെ പരിചയപ്പെടാം
വീട്ടിൽ ചെടികളുണ്ടെങ്കിൽ അതിന്റെ ഭംഗിയും പോസിറ്റീവ് എനർജിയും വേറെ തന്നെയാണ്. ചെടികളെ പരിപാലിച്ച് അതിന്റെ വളർച്ച ആസ്വദിക്കുന്ന നമുക്ക് ചെടികൾ എന്നും സന്തോഷം തരുന്നു. ചെടികൾ വളർത്താൻ മതിയായ സ്ഥലമില്ലെന്നതാണ് പലരുടെയും പ്രശ്നം. വീടിന്റെ ബാൽക്കണിയിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ഓഷധ സസ്യങ്ങളെ പരിചയപ്പെടാം.
തുളസി
സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് നന്നായി വളരുന്ന ചെടിയാണ് തുളസി. മിതമായി രീതിയിൽ മാത്രമേ ഇതിന് വെള്ളത്തിന്റെ ആവശ്യം വരുന്നുള്ളു. ഇത് വായുവിനെ ശുദ്ധീകരിക്കുകയും പ്രതിരോധ ശേഷി കൂട്ടുകയും ചെയ്യുന്നു.
പുതിന
എളുപ്പത്തിൽ വളരുന്ന ഔഷധ സസ്യമാണ് പുതിന. വളരെ കുറച്ച് മാത്രമേ സൂര്യപ്രകാശത്തിന്റെ ആവശ്യം വരുന്നുള്ളു. ചട്നി, ചായ എന്നിവയിലിടുന്നത് നല്ലതായിരിക്കും.
മല്ലിയില
വിത്തിൽ നിന്നും വേഗത്തിൽ വളരുന്ന സസ്യമാണ് മല്ലിയില. നല്ല നീർവാർച്ചയുള്ള മണ്ണിലാണ് ഇത് വളരുന്നത്. കൂടാതെ നല്ല സൂര്യപ്രകാശവും ചെടിക്ക് ആവശ്യമാണ്.
കറ്റാർവാഴ
വളരെ കുറച്ച് പരിചരണം മാത്രമാണ് കറ്റാർ വാഴക്ക് ആവശ്യം. ഇത് ചർമ്മത്തെ സംരക്ഷിക്കാനും ദഹന ശേഷി വർധിപ്പിക്കാനും നല്ലതാണ്. കൂടാതെ വായുവിനെ ശുദ്ധീകരിക്കാനും കറ്റാർ വാഴക്ക് സാധിക്കും. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താവണം ഇത് വളർത്തേണ്ടത്.
ഇഞ്ചിപ്പുല്ല്
നല്ല ഗന്ധമുള്ള ചെടിയാണ് ഇഞ്ചിപ്പുല്ല്. നല്ല രീതിയിൽ പരിചരണം ലഭിച്ചാൽ ചെടിച്ചട്ടിയിൽ തന്നെ ഇത് എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കും. അതേസമയം ഇഞ്ചിപ്പുല്ലിന് വളരാൻ നല്ല സൂര്യപ്രകാശം ആവശ്യമാണ്.
കറിവേപ്പില
നല്ല നീർവാർച്ചയും സൂര്യപ്രകാശവും ലഭിക്കുന്നിടത്ത് കറിവേപ്പില തഴച്ച് വളരുന്നു. അടുക്കളയിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് കറിവേപ്പില.
പച്ചമുളക്
ചെറിയ സ്ഥലത്ത് എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ഒന്നാണ് പച്ചമുളക്. നല്ല സൂര്യപ്രകാശവും വെള്ളവും മാത്രമാണ് ഇതിന് ആവശ്യം.


