ആഴ്ചയിൽ വല്ലപ്പോഴും മാത്രമാണ് നമ്മൾ വീട് തുടച്ച് വൃത്തിയാക്കുന്നത്. എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ട ഇടമാണ് വീട്. തറ തുടയ്ക്കുമ്പോൾ ഒഴിവാക്കേണ്ട അബദ്ധങ്ങൾ ഇതാണ്.

എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ട സ്ഥലമാണ് വീട്. ജോലി തിരക്കൊക്കെ കഴിഞ്ഞ് ഒരു ദിവസം അവധി കിട്ടുമ്പോഴാണ് നമ്മൾ വീട് വൃത്തിയാക്കുന്നത്. അതുവരെയുള്ള പൊടിപടലങ്ങളും അഴുക്കും കറയുമെല്ലാം അതുപോലെ തന്നെ വീടിനുള്ളിൽ തങ്ങി നിൽക്കുന്നു. ഇത് ജോലി ഇരട്ടിയാക്കുകയും കൂടുതൽ വൃത്തിയാക്കാൻ കൂടുതൽ സമയം ചിലവഴിക്കേണ്ടതായും വരുന്നു. തറ തുടയ്ക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങൾ ഇതാണ്.

വൃത്തിയാക്കാത്ത മോപ്പ്

മോപ്പ് ഉപയോഗിച്ചാണ് നമ്മൾ തറ തുടയ്ക്കുന്നത്. എന്നാൽ വൃത്തിയാക്കുന്ന മോപ്പിൽ തന്നെ അഴുക്കിരുന്നാൽ പിന്നീട് എത്ര കഴുകിയാലും തറ വൃത്തിയാവുകയില്ല. മോപ്പിലുള്ള അഴുക്ക് തറയിൽ പറ്റിയിരിക്കുകയും അണുക്കൾ പെരുകാനും ഇത് കാരണമാകുന്നു. തറ തുടയ്ക്കുന്നതിന് മുമ്പ് മോപ്പ് നന്നായി കഴുകാൻ ശ്രദ്ധിക്കണം. അതേസമയം ഒരേ വെള്ളം തന്നെ തറ മുഴുവനായും തുടയ്ക്കാൻ ഉപയോഗിക്കരുത്.

ക്ലീനറുകൾ

കൂടുതൽ അളവിൽ ക്ലീനറുകൾ ഉപയോഗിച്ചാൽ എളുപ്പം വൃത്തിയാകുമെന്ന് കരുതുന്നവരുണ്ട്. എന്നാലിത് വൃത്തിയാക്കുന്നതിന് പകരം തറ വൃത്തികേടാവുകയാണ് ചെയ്യുന്നത്. അമിതമായി ക്ലീനർ ഉപയോഗിക്കുമ്പോൾ ഇതിന്റെ കറ തറയിൽ പറ്റിയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് തറയ്ക്ക് കേടുപാടുകൾ ഉണ്ടാവാനും കാരണമാകുന്നു.

വൃത്തിയാക്കാം

തുടയ്ക്കുന്നതിന് മുമ്പ് തറ നന്നായി അടിച്ചുവാരാൻ ശ്രദ്ധിക്കണം. മാലിന്യങ്ങൾ ഉണ്ടാകുമ്പോൾ തറ എളുപ്പം വൃത്തിയാക്കാൻ കഴിയാതെ വരുകയും വൃത്തിയാക്കൽ ജോലി ഇരട്ടിയാക്കുകയും ചെയ്യുന്നു. പൊടിപടലങ്ങൾ, മാലിന്യങ്ങൾ, മുടി എന്നിവ വെള്ളത്തിൽ അലിഞ്ഞുപോകുന്നതല്ല. നന്നായി തൂത്ത് വൃത്തിയാക്കിയതിന് ശേഷം മാത്രം തുടയ്ക്കാൻ ശ്രദ്ധിക്കണം.

ഉണങ്ങാതിരിക്കുക

തറ നന്നായി തുടച്ച് വൃത്തിയാക്കിയതിന് ശേഷം ഈർപ്പം പോകുന്നതിന് മുമ്പ് നടക്കുന്നത് ഒഴിവാക്കാം. ഇത് കാലിലുള്ള അഴുക്കും പൊടിപടലങ്ങളും എല്ലാം തറയിൽ പറ്റിപിടിക്കുകയും തറ വീണ്ടും വൃത്തിയാക്കേണ്ടതായും വരുന്നു.