ഓരോ പച്ചക്കറിയും വ്യത്യസ്തമായ കാലാവസ്ഥയിലാണ് വളരുന്നത്. ഫെബ്രുവരിയിൽ എളുപ്പം വളരുന്ന പച്ചക്കറികൾ ഏതൊക്കെയാണെന്ന് അറിയാം.
വീട്ടിൽ ചെറിയൊരു അടുക്കള തോട്ടം ഉണ്ടാകുന്നത് പച്ചക്കറികൾ ഫ്രഷായി ലഭിക്കാനും അതിലൂടെ പാചകം എളുപ്പമാക്കാനും സഹായിക്കുന്നു. ഓരോ പച്ചക്കറിയും വ്യത്യസ്തമായ കാലാവസ്ഥയിലാണ് വളരുന്നത്. ഫെബ്രുവരിയിൽ എളുപ്പം വളരുന്ന പച്ചക്കറികൾ ഏതൊക്കെയാണെന്ന് അറിയാം.
1.ചീര
തണുപ്പുകാലത്ത് വേഗത്തിൽ വളരുന്ന ചെടിയാണ് ചീര. ഇതിൽ ധാരാളം അയണും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. നല്ല നീർവാർച്ചയുള്ള മണ്ണിൽ വളർത്താം. അതേസമയം ചെടിക്ക് ഇടയ്ക്കിടെ വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം. സൂര്യപ്രകാശവും ചെടിക്ക് ആവശ്യമാണ്.
2. കത്തിരി
വീട്ടിൽ എളുപ്പം വളർത്താൻ പറ്റിയ പച്ചക്കറിയാണ് കത്തിരി. കുറഞ്ഞത് 6 മണിക്കൂറെങ്കിലും ചെടിക്ക് സൂര്യപ്രകാശം ആവശ്യമാണ്. നല്ല പോഷക ഗുണവും, നീർവാർച്ചയുമുള്ള മണ്ണിലാവണം കത്തിരി വളർത്തേണ്ടത്.
3. ക്യാബേജ്
ചെറിയ തണുപ്പിലും ചൂടിലുമാണ് ക്യാബേജ് വളരുന്നത്. ഈ പച്ചക്കറിക്ക് ഈർപ്പം ആവശ്യമാണ്. അതേസമയം നല്ല നീർവാർച്ചയുള്ള മണ്ണിലാവണം ക്യാബേജ് വളർത്തേണ്ടത്.
4. വെണ്ട
തണുപ്പാണ് വെണ്ട വളരാൻ അനുയോജ്യമായ കാലാവസ്ഥ. ഈ പച്ചക്കറിക്കും വളരാൻ ഈർപ്പം ആവശ്യമാണ്. നല്ല രീതിയിൽ പരിചരണം നൽകിയാൽ വെണ്ട നന്നായി വളരും.
5. വെള്ളരി
വളരെ വേഗത്തിൽ വളരുന്ന പച്ചക്കറിയാണ് വെള്ളരി. ചെടിക്ക് നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമാണ്. ഇടയ്ക്കിടെ വെള്ളമൊഴിക്കുകയും ചെടിക്ക് പടർന്ന് വളരാൻ ഊന്നും കൊടുക്കേണ്ടതുണ്ട്.
6. ക്യാപ്‌സിക്കം
തണുപ്പുകാലത്ത് എളുപ്പം വളരുന്ന ചെടിയാണ് ക്യാപ്‌സിക്കം. പരിചരിക്കുന്നതിന് അനുസരിച്ച് ചെടി നന്നായി വളരും.


