ടെമ്പറേച്ചറിനെ ബാധിക്കാൻ സാധ്യതയുള്ളതുകൊണ്ട് തന്നെ ചുമര്, ക്യാബിനറ്റുകൾ, ഓവൻ, ഡിഷ്‌വാഷർ തുടങ്ങിയ സ്ഥലങ്ങളിൽ ഫ്രിഡ്ജ് വെക്കാതിരിക്കാം.

ഒരു ദിവസം മുഴുവൻ ഫ്രിഡ്ജ് പ്രവർത്തിക്കാതിരുന്നാൽ അന്നത്തെ അടുക്കള ജോലി മുഴുവനും അവതാളത്തിൽ ആവും. ഫ്രിഡ്ജിൽ നിന്നും ശരിയായ അളവിൽ തണുപ്പ് വരാതിരുന്നാൽ ഭക്ഷണ സാധനങ്ങൾ പെട്ടെന്ന് കേടായിപ്പോകുന്നു. പിന്നീട് ഇത് കഴിക്കാൻ സാധിക്കാതെയുമാകും. ഫ്രിഡ്ജിൽ നിന്നും തണുപ്പ് വരാത്തതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

  1. ടെമ്പറേച്ചറിൽ ഉണ്ടാകുന്ന മാറ്റങ്ങൾ

ടെമ്പറേച്ചറിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ കൊണ്ട് ഫ്രിഡ്ജിന്റെ തണുപ്പിൽ മാറ്റങ്ങൾ സംഭവിക്കാം. അതിനാൽ തന്നെ ഫ്രിഡ്ജിന്റെ ടെമ്പറേച്ചർ സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കണം. കൂടുതലോ കുറവോ ആയ ടെമ്പറേച്ചറിൽ സെറ്റ് ചെയ്യാതിരിക്കാം. ഇത് ഭക്ഷണം കേടാവാൻ കാരണമാകുന്നു.

2. സാധനങ്ങൾ കുത്തിതിരുകരുത്

ഫ്രിഡ്ജിനുള്ളിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നതിന് കൃത്യമായ അളവുണ്ട്. ഇതിൽ കൂടുതൽ സാധനങ്ങൾ വെച്ചാൽ ഫ്രിഡ്ജ് ശരിയായ രീതിയിൽ പ്രവർത്തിക്കണമെന്നില്ല. ഫ്രിഡ്ജിനുള്ളിൽ നല്ല വായുസഞ്ചാരമുണ്ടെന്ന് ഉറപ്പ് വരുത്തണം. വായുസഞ്ചാരം ഇല്ലാതെ ആകുമ്പോൾ ഫ്രിഡ്ജിൽ തണുപ്പ് ഉണ്ടാവുകയില്ല.

3. ഫ്രിഡ്ജ് സൂക്ഷിക്കുന്ന സ്ഥലം

ഇൻഡോർ ഫ്രിഡ്ജുകൾ വീടിനുള്ളിൽ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ടെമ്പറേച്ചറിനെ ബാധിക്കാൻ സാധ്യതയുള്ളതുകൊണ്ട് തന്നെ ചുമര്, ക്യാബിനറ്റുകൾ, ഓവൻ, ഡിഷ്‌വാഷർ തുടങ്ങിയ സ്ഥലങ്ങളിൽ ഫ്രിഡ്ജ് വെക്കാതിരിക്കാം. ഇത് ഫ്രിഡ്ജ് തണുക്കുന്നതിന് തടസ്സങ്ങൾ സൃഷ്ടിക്കുന്നു.

4. കണ്ടൻസർ കോയിൽ

കണ്ടൻസർ കോയിലിൽ അഴുക്ക് പറ്റിയിരുന്നാലും ഫ്രിഡ്ജ് ശരിയായ രീതിയിൽ പ്രവർത്തിക്കുകയില്ല. ഫ്രിഡ്ജിന്റെ പിൻഭാഗത്തായാണ് കണ്ടൻസർ കോയിൽ ഉണ്ടാകുന്നത്. ഇവിടെയാണ് തണുത്ത വായു തങ്ങി നിൽക്കുന്നത്. എന്നാൽ ഇതിൽ അഴുക്ക് പറ്റിയിരുന്നാൽ ഫ്രിഡ്ജ് തണുക്കാത്ത സാഹചര്യം ഉണ്ടാകുന്നു.