ജോലി തിരക്കുകൾക്കിടയിൽ എപ്പോഴും വീട് വൃത്തിയാക്കി സൂക്ഷിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വൃത്തികേടായി കിടക്കുമ്പോൾ അണുക്കൾ ഉണ്ടാവുകയും ഇത് ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.

വീട് വൃത്തികേടായി കിടക്കുന്നത് കാണാൻ ആരും ആഗ്രഹിക്കുന്നില്ല. എന്നാൽ ജോലി തിരക്കുകൾക്കിടയിൽ എപ്പോഴും വീട് വൃത്തിയാക്കി സൂക്ഷിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വൃത്തികേടായി കിടക്കുമ്പോൾ അണുക്കൾ ഉണ്ടാവുകയും ഇത് ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. വീട് വൃത്തിയാക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ഇടങ്ങൾ ഇതാണ്.

1.അടുക്കള

വീട്ടിൽ എപ്പോഴും വൃത്തിയുണ്ടായിരിക്കേണ്ട ഇടം അടുക്കളയാണ്. അതിൽ സിങ്കിലാണ് ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാവാൻ സാധ്യത ഉള്ളത്. ഈർപ്പമുള്ള ഇടങ്ങളിൽ പെട്ടെന്ന് അണുക്കൾ വളരുന്നു. അതിനാൽ തന്നെ അടുക്കള ഇടയ്ക്കിടെ നന്നായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

2. ലിവിങ് റൂം

വീട്ടിൽ അതിഥികൾ വരുമ്പോൾ ലിവിങ് റൂമിലാണ് നമ്മൾ അവരെ ഇരുത്താറുള്ളത്. അതിനാൽ തന്നെ എപ്പോഴും വൃത്തിയോടെ സൂക്ഷിക്കേണ്ട ഇടമാണ് ലിവിങ് റൂം. പൊടിപടലങ്ങൾ തുടച്ച് അണുവിമുക്തമാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

3. ബാത്റൂം

വീട്ടിൽ എപ്പോഴും വൃത്തിയുണ്ടായിരിക്കേണ്ട മറ്റൊരു ഇടമാണ് ബാത്റൂം. ഇവിടെ അണുക്കൾ ധാരാളം ഉണ്ടാവുന്നു. ഈർപ്പം ഉണ്ടാവുന്നത് കൊണ്ടാണ് ബാത്‌റൂമിൽ എളുപ്പം അണുക്കളും പൂപ്പലും വരുന്നത്. ആഴ്ച്ചയിൽ ഒരിക്കൽ ബാത്റൂം നന്നായി കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

4. വളർത്തുമൃഗങ്ങൾ

വീട്ടിൽ മൃഗങ്ങളെ വളർത്തുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പുറത്തിറങ്ങിയ ശേഷം വളർത്തുമൃഗങ്ങൾ വീടിനകത്ത് കയറുമ്പോൾ അഴുക്കും അണുക്കളും ഉണ്ടാവാൻ സാധ്യത കൂടുതലാണ്. മൃഗങ്ങൾ രോഗങ്ങൾ പടർത്തില്ലെങ്കിലും അവയിലൂടെ അണുക്കൾ പടരാം. അതിനാൽ തന്നെ മൃഗങ്ങളെ ഇടയ്ക്കിടെ കുളിപ്പിക്കാനും അവ ഉപയോഗിക്കുന്ന പാത്രങ്ങളും കിടക്കയും വൃത്തിയാക്കാനും ശ്രദ്ധിക്കണം.