ഒരുതവണ ഉപയോഗിച്ച അലുമിനിയം ഫോയിൽ നമ്മൾ പുനരുപയോഗിക്കാറുണ്ട്. എന്നാൽ പുനരുപയോഗിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
അടുക്കളയിൽ പലതരം ഉപയോഗങ്ങൾ ഉള്ള ഒന്നാണ് അലുമിനിയം ഫോയിൽ. ഒരു തവണ ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നെയും ഇത് പുനരുപയോഗിക്കാൻ സാധിക്കും. എന്നാൽ പുനരുപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാണ്.
- അലുമിനിയം ഫോയിൽ പുനരുപയോഗിക്കുമ്പോൾ
ഒരുതവണ ഉപയോഗിച്ച അലുമിനിയം ഫോയിൽ നമ്മൾ പുനരുപയോഗിക്കാറുണ്ട്. എന്നാൽ പുനരുപയോഗിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ പറ്റിയിരിക്കുന്നുണ്ടെങ്കിൽ അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നത് ഒഴിവാക്കാം. അതേസമയം അലുമിനിയം ഫോയിലിന്റെ നിറം മാറിയാലോ പാടുകളുണ്ടെങ്കിലോ ഇത് പുനരുപയോഗിക്കുന്നതിന് പ്രശ്നമില്ല.
2. വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
സോപ്പും വെള്ളവും ഉപയോഗിച്ച് വേണം അലുമിനിയം ഫോയിൽ വൃത്തിയാക്കേണ്ടത്. രണ്ട് തവണ ഉപയോഗിച്ചതിന് ശേഷം ആവശ്യമെങ്കിൽ കഴുകാം. കഴുകാതെയും അലുമിനിയം ഫോയിൽ പുനരുപയോഗിക്കാൻ സാധിക്കും.
3. പുനരുപയോഗം
അടുക്കളയിൽ പല ആവശ്യങ്ങൾക്കും അലുമിനിയം ഫോയിൽ ഉപയോഗിക്കാറുണ്ട്. ബാക്കിവന്ന ഭക്ഷണങ്ങൾ പൊതിഞ്ഞ് സൂക്ഷിക്കാനും, ഭക്ഷണം ചൂടാക്കാനുമെല്ലാം ഇത് ഉപയോഗിക്കുന്നു.
4. ഉപേക്ഷിക്കാം
ദീർഘകാലം അലുമിനിയം ഫോയിൽ ഉപയോഗിക്കാൻ സാധിക്കില്ല. ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ കീറുകയോ കേടുപാടുകൾ ഉണ്ടാവുകയോ ചെയ്താൽ അലുമിനിയം ഫോയിൽ ഉപേക്ഷിക്കണം.


