പെട്ടെന്നുള്ള പാച്ചിലിൽ പാത്രങ്ങളും അടുക്കള പ്രതലങ്ങളും വൃത്തിയാക്കുമ്പോൾ മാലിന്യങ്ങൾ എല്ലാം സിങ്കിലേക്ക് ഒഴിക്കുകയാണ് ചെയ്യാറുള്ളത്. ഇത് സിങ്ക് എളുപ്പം അടഞ്ഞുപോകാൻ കാരണമാകുന്നു.

അടുക്കള എപ്പോഴും വൃത്തിയായി കിടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ. എന്നാൽ തിരക്കുകൾക്കിടയിൽ എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ കഴിയാതെ വരുന്നു. പെട്ടെന്നുള്ള പാച്ചിലിൽ പാത്രങ്ങളും അടുക്കള പ്രതലങ്ങളും വൃത്തിയാക്കുമ്പോൾ മാലിന്യങ്ങൾ എല്ലാം സിങ്കിലേക്ക് ഒഴിക്കുകയാണ് ചെയ്യാറുള്ളത്. ഇത് സിങ്ക് എളുപ്പം അടഞ്ഞുപോകാൻ കാരണമാകുന്നു. ഈ മാലിന്യങ്ങൾ ഒരിക്കലും സിങ്കിൽ ഇടരുത്.

മുട്ടത്തോട്

മുട്ടത്തോട് സിങ്കിലേക്ക് ഇടുന്ന ശീലം പലർക്കുമുണ്ട്. ഇത് കാഴ്ച്ചയിൽ പ്രശ്‍നങ്ങൾ ഉണ്ടെന്ന് കാണിക്കില്ലെങ്കിലും സിങ്കിലേക്ക് ഒഴിക്കുന്നത് അത്ര നല്ലതല്ല. എളുപ്പം അലിഞ്ഞുപോകുന്ന ഒന്നല്ല മുട്ടത്തോട്. ഇത് സിങ്കിൽ തടഞ്ഞു നിൽക്കുകയും വെള്ളം പോകുന്നതിന് തടസ്സമാവുകയും ചെയ്യുന്നു. മുട്ടത്തോട് ചെടികളിലോ കമ്പോസ്റ്റിലോ ഇടുന്നതാണ് ഉചിതം.

നാരുള്ള പച്ചക്കറികൾ

സിങ്കിൽവെച്ച് പച്ചക്കറികൾ കഴുകി വൃത്തിയാക്കാറുണ്ട്. ഇത് ജോലി എളുപ്പമാക്കുമെങ്കിലും പച്ചക്കറിയുടെ മാലിന്യങ്ങൾ സിങ്കിലേക്ക് എളുപ്പം ഒഴുകിപോകുന്നു. നാരുള്ള പച്ചക്കറികൾ സിങ്കിലേക്ക് കളയുമ്പോൾ, ഇത് ഡ്രെയിനിൽ തടഞ്ഞു നിൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് വെള്ളം പോകുന്നതിനും തടസ്സമാകുന്നു. ഇത്തരം പച്ചക്കറികൾ ഒരിക്കലും സിങ്കിൽ ഇടരുത്.

മാംസത്തിന്റെ എല്ലുകൾ

മാംസം കഴുകി വൃത്തിയാക്കുമ്പോൾ അതിന്റെ എല്ലുകൾ സിങ്കിലേക്ക് ഒഴിപോകാം. എന്നാൽ ചെറുതാണെന്ന് കരുതി ഇതിനെ ഒരിക്കലും നിസ്സാരവത്കരിക്കരുത്. ഇത് പൈപ്പിന് കേടുപാടുകൾ ഉണ്ടാക്കുകയും ഡ്രെയിൻ അടഞ്ഞുപോകാനും കാരണമാകുന്നു. അതിനാൽ തന്നെ ഇത് സിങ്കിലേക്ക് കളയുന്നത് ഒഴിവാക്കാം.

ഉരുളക്കിഴങ്ങിന്റെ തൊലി

എളുപ്പത്തിൽ വൃത്തിയാക്കുന്നതിന് വേണ്ടി ഇത്തരം പച്ചക്കറികളുടെ തൊലി ഒരിക്കലും സിങ്കിൽ ഇടരുത്. ഉരുളക്കിഴങ്ങിന്റെ തൊലിയിൽ സ്റ്റാർച്ച് അടങ്ങിയിട്ടുണ്ട്. ഇത് പശപോലെ ആവുകയും ഡ്രെയിൻ അടഞ്ഞുപോകാൻ കാരണമാവുകയും ചെയ്യുന്നു.

എണ്ണ

എണ്ണ ഉപയോഗിച്ച് പാകം ചെയ്ത ഭക്ഷണത്തിന്റെ മാലിന്യങ്ങൾ ഒരിക്കലും സിങ്കിൽ ഒഴിച്ച് കളയരുത്. ഇത് ഡ്രെയിനിൽ കട്ടപിടിച്ച്‌ ഇരിക്കുകയും മാലിന്യങ്ങൾ അതിൽ അടിഞ്ഞുകൂടാനും കാരണമാകുന്നു. ഇത് വെള്ളം ശരിയായ രീതിയിൽ ഒഴുകി പോകുന്നതിന് തടസ്സമാകും. അതിനാൽ തന്നെ ഇത്തരം സാധനങ്ങൾ ഒരിക്കലും സിങ്കിൽ ഒഴിക്കരുത്.